ഇറാൻ നിരുപാധികമായി കീഴടങ്ങണം, ഇല്ലെങ്കിൽ യുദ്ധം തുടരും: ട്രംപ്

 
donald trump

മിഡിൽ ഈസ്റ്റിലെ സമാധാനം പുനഃസ്ഥാപിക്കാൻ ഇറാന്റെ പൂർണ്ണമായ കീഴടങ്ങൽ അനിവാര്യമാണെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ഇറാന്റെ നിരുപാധിക കീഴടങ്ങൽ മാത്രമേ മധ്യപൂർവദേശ യുദ്ധത്തിന് അറുതി വരുത്തൂ” – വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് തന്റെ കർക്കശമായ നിലപാട് അറിയിക്കുകയായിരുന്നു. ചർച്ചകൾക്കോ, ഉപാധികൾക്കോ ഇനി സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ ആണവപദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കുക, തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുക, അമേരിക്കൻ തടവുകാരെ മോചിപ്പിക്കുക എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇറാൻ യാതൊരു നിബന്ധനയുമില്ലാതെ വഴങ്ങണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇറാന്റെ പ്രധാന സൈനികതാവളങ്ങൾക്കും എണ്ണശുദ്ധീകരണ ശാലകൾക്കും നേരെ അമേരിക്കൻ വ്യോമസേന ആക്രമണം തുടരുന്നതിനിടയിലാണ് ഈ പ്രസ്താവന.

അതേസമയം, ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന തരത്തിലുള്ള ഉപരോധങ്ങളും സൈനികസമ്മർദവും ഇനിയും വർധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

Tags

Share this story

From Around the Web