ഗൾഫ് രാജ്യങ്ങളിൽ ആക്രമണം കടുപ്പിച്ച് ഇറാൻ; യുദ്ധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് യുഎസ്
പശ്ചിമേഷ്യൻ സംഘർഷം ഒരു മാസത്തോട് അടുക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാൻ. അബുദാബിയിൽ നടത്തിയ ആക്രമണത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു.
സൗദിയിലെ വ്യോമതാവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇസ്രയേൽ യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 ലേക്ക് അടുക്കുകയാണ്. അതിനിടെ യുദ്ധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്നാണ് യുഎസിന്റെ അവകാശവാദം .
രാത്രിയിലുടനീളം നീണ്ടുനിന്ന ആക്രമണങ്ങളിലാണ് അബുദാബിയിലും സൗദിയിലും ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റകത്. പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർത്തെങ്കിലും അവശിഷ്ടങ്ങൾ വീണാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. അബുദാബിയിൽ പരിക്കേറ്റ ഇന്ത്യക്കാരുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു.
സൗദിയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. കെസാദ് വ്യവസായ മേഖലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് കെട്ടിടങ്ങൾക്ക് തീപിടിച്ചു. തീ പൂർണമായി അണച്ചതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അധികൃതർ വ്യക്തമാക്കി