അന്താരാഷ്ട്ര യുവജന ദിനം : ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് ബിലീവേഴ്സ് ആശുപത്രിയിൽ തുടക്കമായി
 

 
23333

തിരുവല്ല : യു എൻ അന്താരാഷ്ട്ര യുവജന ദിനത്തിൽ മയക്കുമരുന്നിനും മറ്റ് ലഹരി വസ്തുക്കൾക്കും എതിരായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രതിരോധ - ബോധവൽക്കരണ പരിപാടികൾക്ക് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടക്കമായി.

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് യൂണിയനായ സപ്തയുടെയും നാഷണൽ റിസോഴ്സ് സെൻറർ ഫോർ നോൺ കമ്മ്യൂണിക്കബിൾ ഡിസീസസിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടി മലബാർ ഇൻറർനാഷണൽ പോർട്ട് ചെയർമാനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ രാധാകൃഷ്ണൻ ഐഎഎസ് ഉദ്ഘാടനം ചെയ്തു.

ബിലീവേഴ്സ് ആശുപത്രി അസോ. ഡയറക്ടറും ബിലീവേഴ്സ് ഇൻറർനാഷണൽ ഹാർട്ട് സെൻ്റർ മേധാവിയുമായ ഡോ ജോൺ വല്യത്ത് അധ്യക്ഷനായിരുന്നു.

സപ്ത കോളേജ് യൂണിയൻ ചെയർമാൻ ആൻസ്റ്റിൻ ബെൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ ഡോ കെ എൻ വിജയമ്മ , പ്രൊഫ ഡോ ഏബൽ കെ സാമുവൽ, എൻ ആർ സി എൻ സി ഡി എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ജോൺസൺ ജെ ഇടയാറന്മുള, എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ പ്രൊഫ ഡോ സരിത സൂസൻ വർഗീസ് എന്നിവർ സംസാരിച്ചു. 

രാജ്യത്തിൻറെ സുസ്ഥിരവികസനത്തിൽ യുവാക്കളുടെ പങ്ക് വലുതാണെന്ന് ഓർമിപ്പിച്ച് ലോകമെമ്പാടും ഓഗസ്റ്റ് 12 ആണ് യുവജനദിനമായി ആചരിക്കുന്നത്. യുവജനങ്ങൾ അഭിമുഖീകരിക്കുന്ന സാംസ്കാരിക രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്നതിൻ്റെ ഭാഗമായാണ്  ഐക്യരാഷ്ട്രസഭ യുവജന ദിനം ആചരിക്കാൻ തുടങ്ങിയത്.  

വിയന്നയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ലോക യുവജന ഫോറത്തിന്റെ ആദ്യ സെഷനിൽ പങ്കെടുത്ത യുവാക്കളാണ് അന്താരാഷ്ട്ര യുവജന ദിനം എന്ന ആശയം മുന്നോട്ട് വെച്ചത്. 

യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരായി യുവാക്കളെ അണിനിരത്തിത്തന്നെ പ്രതിരോധവും ബോധവൽക്കരണവും സൃഷ്ടിക്കുവാനായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് ആസൂത്രണം നൽകിയിരിക്കുന്നത്.

ഇതിലൂടെ വരും തലമുറയിലെ വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗം കുറയ്ക്കുവാനും  മാനസിക ശാരീരിക വൈകാരിക ആരോഗ്യത്തിലേക്ക് അവരെ വഴി നടത്തുവാനും കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.

Tags

Share this story

From Around the Web