മുണ്ടക്കയം സെന്റ് ജോസഫ്‌സ് സെന്‍ട്രല്‍ സ്‌കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടര്‍ഫ്,  ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്  ഉദ്ഘാടനം ചെയ്തു
 

 
www

കാഞ്ഞിരപ്പള്ളി: മുണ്ടക്കയം സെന്റ് ജോസഫ്‌സ് സെന്‍ട്രല്‍ സ്‌കൂളിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിശാലമായ ഫുട്‌ബോള്‍ ടര്‍ഫ്  തിരുവല്ല ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്  ഉദ്ഘാടനം ചെയ്തു. വ്യത്യസ്തമായ ചിന്തകള്‍ രൂപീകരിച്ച് ക്രിയാത്മക പഠന പ്രവര്‍ത്തനങ്ങളിലൂടെ ഉയരങ്ങള്‍ കീഴടക്കണമെന്ന് മാര്‍ കൂറിലോസ്  പറഞ്ഞു.

കേരള സന്തോഷ് ട്രോഫി താരം  നിതിന്‍ മധുവും  കേരള ബ്ലാസ്റ്റേഴ്‌സ് താരം  നിഹാല്‍ സുധീഷും പെനാല്‍റ്റി കിക്ക് എടുത്ത് ഉദ്ഘാടനത്തെ ആഘോഷമാക്കി.

സെന്റ് ജോസഫ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഫ്‌ലാഷ് മോബിനെതുടര്‍ന്ന്  എറണാകുളം മഹാരാജാസ് കോളേജും ചങ്ങനാശേരി എസ്. ബി കോളജും തമ്മിലുള്ള ഫുട്‌ബോള്‍ സൗഹൃദ മത്സരം നടന്നു.

പൊതുസമ്മേളനത്തില്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും  യാത്രയയപ്പും, 2024- 25 അധ്യയന വര്‍ഷത്തില്‍ 10, 12 ക്ലാസുകളില്‍ പഠന മികവുപുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങളും നല്‍കി.

മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ആര്‍ അനുപമ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലിസി നിക്കോളാസ്, സ്‌കൂള്‍ മാനേജര്‍ ഫാ. മത്തായി മണ്ണൂര്‍വടക്കേതില്‍, പ്രിന്‍സിപ്പല്‍ ഫാ. തോമസ് നാലന്നടിയില്‍, പിടിഎ പ്രസിഡന്റ്  ജിജി നിക്കോ ളാസ്,  വൈസ് പ്രിന്‍സിപ്പല്‍  ആന്റണി കുരുവിള എന്നിവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web