'ജനഗണമനക്ക്' പകരം 'ജനഗണ മംഗള'; കോൺ​ഗ്രസ് പരിപാടിയിൽ ദേശീയ ഗാനം തെറ്റായി ആലപിച്ചു

 
334

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാപക ദിനത്തിൽ കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ ദേശീയ ഗാനം തെറ്റായി ആലപിച്ചു. ജനഗണമനയ്ക്ക് പകരം 'ജനഗണ മംഗള' എന്നാണ് പാടിയത്. എ.കെ ആന്റണി, ദീപ ദാസ് മുൻഷി , വി.എം സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പരിപാടിയിൽ ഉണ്ടായിരുന്നു.

നേരത്തെയും കോൺഗ്രസ് വേദിയിൽ ദേശീയ ഗാനം തെറ്റായി ആലപിച്ചത് വിവാദമായിരുന്നു. സമരാഗ്നി യാത്രയുടെ സമാപന വേദിയിൽ പാലോട് രവിയായിരുന്നു കഴിഞ്ഞ തവണ ദേശീയ ഗാനം തെറ്റായി ആലപിച്ചത്. ഇത് ശ്രദ്ധയിൽപെട്ട ടി.സിദ്ദീഖ് എംഎൽഎ ഇടപെട്ട് സിഡിയിൽ ദേശീയ ഗാനമിടാൻ ആവശ്യപ്പെടുകകായിരുന്നു. ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ അന്ന് പൊലീസിൽ പരാതിയും നൽകിയിരുന്നു.

ദേശീയ ഗാനത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി തിരവനന്തപുരം ജില്ലാ ഉപാധ്യക്ഷന് ആർ.എസ് രാജീവാണ് പരാതി നൽകിയത്. പാലോട് രവിക്കെതിരെ കേസ് എടുക്കണമെന്ന് പരാതിയില് ആവശ്യപ്പെട്ടു. പി.സി വിഷ്ണുനാഥ്, ചെറിയാൻ ഫിലിപ്പ്, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഉൾപ്പെടെ മുതിർന്ന നേതാക്കളുണ്ടായിരുന്ന ചടങ്ങിൽ ഒരു വനിതാ അംഗമാണ് ദേശീയ ഗാനം തെറ്റായി ആലപിച്ചത്. നേതാക്കളും ഈ തെറ്റ് ആവർത്തിച്ച് ഗാനം ആലപിച്ചു.

Tags

Share this story

From Around the Web