മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യധ്യാനം ജനുവരി ഒൻപതു മുതൽ

 
retreat

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പുതുവർഷത്തിൽ പുത്തൻ അഭിഷേകത്തോടെ ജിവിക്കാൻ ദൈവജനത്തെ ഒരുക്കുന്നതിന്റെ ഭാഗമായി ജനുവരി ഒൻപതു മുതൽ 11 വരെ പ്രത്യേക ആന്തരിക സൗഖ്യധ്യാനം നടത്തുമെന്ന് ഡയറക്‌ടർ ഫാ. ജോർജ് പനക്കൽ അറിയിച്ചു.

ദൈവജനത്തെ സൗഖ്യത്തിലേക്കു വിടുതലിലേക്കും പരിശുദ്ധാത്മ അഭിഷേകത്തിലേക്കും നയിക്കുന്ന ധ്യാനത്തിന് ഫാ. മാത്യു നായിക്കംപറമ്പിൽ, ഫാ. ജോർജ് പനക്കൽ, ഫാ. മാത്യു തടത്തിൽ, ഫാ. ആന്‍റണി പയ്യപ്പിള്ളി, ഫാ. ഷിജോ നെറ്റിയാംഗൽ തുടങ്ങിയവർ നേതൃത്വം നൽകും.

ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ. ധ്യാനം ബുക്ക് ചെയ്യാൻ ഫോൺ: 9447785548, 9496167557.

Tags

Share this story

From Around the Web