ഇൻഫാം ദേശീയ അസംബ്ലിയും പരിസ്ഥിതിദിനാഘോഷ സമാപനവും വ്യാഴം, വെള്ളി ദിവസങ്ങളിൽ; 25,000 കുടുംബങ്ങൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യും, ഇന്‍ഫാമിന്റെ പഞ്ചവത്സര പദ്ധതി ഫാ. തോമസ് മറ്റമുണ്ടയില്‍ വിശദീകരിക്കും
 

 
344444

പാറത്തോട്: ഇന്‍ഫാം ദേശീയ അസംബ്ലിയും ഒരു മാസം നീണ്ടു നിന്ന ഇന്‍ഫാം പരിസ്ഥിതിദിനാഘോഷങ്ങളുടെ സമാപനവും വ്യാഴം വെള്ളി ദിവസങ്ങളിൽ വിപുലമായ ആഘോഷങ്ങളുടെ നടക്കും. 

3333

25000 ഇന്‍ഫാം കര്‍ഷക കുടുംബങ്ങള്‍ക്ക് ഫലഗ്രാമം പദ്ധതിയിലൂടെ നാലു കോടിയില്‍പരം വിത്തുകളും  'ഇമാം പസന്ത്', 'ബംഗനാപ്പള്ളി' എന്നീ അത്യുല്‍പ്പാദനശേഷിയുള്ള മികച്ചയിനം മാവിന്‍തൈകളും വിതരണം ഉൾപ്പടെ ഇൻഫാം ഒരുക്കിയിട്ടുണ്ട്. 222

ഇന്‍ഫാം ദേശീയ അസംബ്ലി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.00 മുതല്‍ രാത്രി 7.00 വരെ പാറത്തോട് മലനാട് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  

ഇന്‍ഫാം ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളും, അരുണാചല്‍പ്രദേശ്, ഒറീസ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലുങ്കാന, ഗോവ, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളും കേരളത്തിലെ കാഞ്ഞിരപ്പള്ളി, ഇടുക്കി, ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല, കോതമംഗലം, മാവേലിക്കര, പാലാ, പാറശാല, പുനലൂര്‍, താമരശ്ശേരി, തലശ്ശേരി, കണ്ണൂര്‍ കാര്‍ഷികജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. 

ഓരോ സംസ്ഥാനത്തുനിന്നുമുള്ള കര്‍മപദ്ധതികള്‍ അതാത് സംസ്ഥാനങ്ങളിലെ ഭാരവാഹികള്‍ അവതരിപ്പിക്കും. ഇന്‍ഫാമിന്റെ ജൂബിലി വര്‍ഷത്തില്‍ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി യോഗത്തില്‍ ദേശീയ ചെയര്‍മാന്‍ വിശദീകരിക്കും. 22222

സമ്മേളനത്തിന് മുന്നോടിയായി ഇന്‍ഫാം പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കാര്‍ഷികജില്ലകളിലെ 25000 ഇന്‍ഫാം കര്‍ഷക കുടുംബങ്ങള്‍ക്ക് ഫലഗ്രാമം പദ്ധതിയിലൂടെ 'ഇമാം പസന്ത്', 'ബംഗനാപ്പള്ളി' എന്നീ ഇനങ്ങളില്‍പ്പെട്ട അത്യുല്‍പ്പാദനശേഷിയുള്ള മികച്ചയിനം മാവിന്‍തൈകള്‍ നല്‍കുന്നതിന്റെ ഫ്‌ളാഗ്ഓഫ് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും.

ഒരു മാസം നീണ്ടു നിന്ന ഇന്‍ഫാം പരിസ്ഥിതിദിനാഘോഷങ്ങളുടെ സമാപനം വെള്ളിയാഴ്ച രാവിലെ 10ന് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ ഇന്‍ഫാം ഇടുക്കി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. 334444

ഇന്‍ഫാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ഫലഗ്രാമ പദ്ധതികളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ നിര്‍വഹിക്കും. ഫാ. തോമസ് മറ്റമുണ്ടയില്‍ മുഖ്യപ്രഭാഷണം നടത്തും.  

ഇന്‍ഫാം കേരള സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഇന്‍ഫാം സ്റ്റേറ്റ് ഡയറക്ടര്‍ ജോസ് ഇടപ്പാട്ട്, ഇന്‍ഫാം നാഷണല്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ഇന്‍ഫാം കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ഇന്‍ഫാം നാഷണല്‍ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍ എന്നിവര്‍ പ്രസംഗിക്കും. 

യോഗത്തില്‍ അടുക്കളത്തോട്ട നിര്‍മാണത്തിനായി ഇന്‍ഫാം ആവിഷ്‌കരിച്ച 'വിത്തു കൊട്ട' വിതരണം നടക്കും. ഈ പദ്ധതിയിലൂടെ ബീന്‍സ്, പയര്‍, ബീറ്റ്‌റൂട്ട്, വെണ്ട, പാവല്‍, കാരറ്റ്, മുരിങ്ങ, ചീര, തക്കാളി, കാബേജ്, കോളിഫ്‌ളവര്‍, വഴുതന, മുളക് എന്നിവയുടെ ഉല്‍പ്പാദനക്ഷമതയുള്ള നാലു കോടിയില്‍പരം വിത്തുകള്‍ ഇന്‍ഫാം അംഗങ്ങളായ 25000 കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. 

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഭൂമി പുനര്‍ജനി പദ്ധതിയിലൂടെ മണ്ണിന്റെ പുനര്‍ജന്മത്തിനും പിഎച്ച് ക്രമീകരിക്കുന്നതിനുമായി 10 ലക്ഷത്തിലധികം കിലോ ഡോളോമൈറ്റ് വിതരണം, ധരണീ സമൃദ്ധി പദ്ധതി വഴി മണ്ണ് പരിപോഷിപ്പിക്കുന്നതിനുവേണ്ടി വേപ്പിന്‍ പിണ്ണാക്ക് വിതരണം, ജലസംരക്ഷണത്തിനായി സ്വന്തം പുരയിടത്തിലെ ജലസ്രോതസുകളുടെ ശുചീകരണവും സംരക്ഷണവും, വീടുകളിലെ മലിനജല നിര്‍മാര്‍ജനവും പരിസര ശുചീകരണവും,344444

കാര്‍ഷിക വന നശീകരണം തടയാനും ഊര്‍ജ പുനരുപയോഗത്തിനുമായി വീടുകളിലെ ബയോഗ്യാസ് പ്ലാന്റുകളുടെ ശുചീകരണവും പുനരുജ്ജീകരണവും, കാര്‍ഷിക വനവത്കരണത്തിനായി  'ഒരു തൈ നടീല്‍' പരിപാടിയും 'ഇടവിള കൃഷി' പ്രോത്സാഹന പദ്ധതിയും, ആഗോളതാപനത്തിനും കാര്‍ബണ്‍ നിര്‍ഗമനത്തിനുമെതിരേ 'വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ' എന്ന മുദ്രാവാക്യത്തിലധിഷ്ഠിതമായി ജൂണ്‍ 4-ാം തീയതി രാത്രി 7.00 മുതല്‍ അര മണിക്കൂര്‍ വിളക്ക് അണയ്ക്കല്‍ തുടങ്ങി വിപുലമായ പരിപാടികളാണ് ഇന്‍ഫാം ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.

Tags

Share this story

From Around the Web