കാട്ടുപന്നി ശല്യത്തിനെതിരേ തദ്ദേശ സ്ഥാപനങ്ങള്‍ കാണിക്കുന്ന കൃത്യവിലോപത്തിനെതിരെ ഇന്‍ഫാം. തെരഞ്ഞെടുപ്പില്‍ ശല്യം നിയന്ത്രിക്കുന്നതില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത  പ്രതിനിധികള്‍ക്കെതിരേ നിലപാടെടുക്കും

 
1

പാറത്തോട്: കാട്ടുപന്നി ശല്യത്തിനെതിരേ തദ്ദേശ സ്ഥാപനങ്ങള്‍ കാണിക്കുന്ന കൃത്യവിലോപത്തിനെതിരെ തെരഞ്ഞെടുപ്പില്‍ നിലപാടെടുക്കാന്‍
ഇന്‍ഫാം. ശല്യം നിയന്ത്രിക്കുന്നതില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കെതിരേ ഇന്‍ഫാം നിലപാടെടുക്കും.

1

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു മുമ്പുള്ള ഈ നാളുകള്‍ പഞ്ചായത്തുകളുടെ നിലപാടുകളും നടപടികളും പഠിക്കുന്നതിനും പരസ്യമാക്കുന്നതിനും അതു പൊതുജന സമൂഹ മധ്യേ എത്തിക്കുന്നതിനും ഇന്‍ഫാം പഞ്ചായത്തുകള്‍ തോറും ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് നിരീക്ഷണം നടത്തും. ഇപ്രകാരം നിരീക്ഷണം നടത്തുന്നതിനുവേണ്ടി ഇന്‍ഫാം കാര്‍ഷിക താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങളെയും ഗ്രാമസമിതി എക്സിക്യൂട്ടീവ് അംഗങ്ങളെയും ചേര്‍ത്തു താലൂക്ക് അടിസ്ഥാനത്തില്‍ ജാഗ്രതാസമിതികള്‍ രൂപീകരിക്കും. താലൂക്ക് ഡയറക്ടര്‍മാര്‍  സമിതികളുടെ രക്ഷാധികാരികളും ഓരോ താലൂക്കില്‍ നിന്നുള്ള ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങള്‍ അധ്യക്ഷന്മാരുമായിരിക്കും.

3
 
ജനവാസമേഖലകളിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചോ അനുവദനീയമായ മറ്റ് മാര്‍ഗങ്ങളിലൂടെയോ തടയുന്നതിനു തദ്ദേശ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കിയ ഉത്തരവാദിത്വം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ പഞ്ചായത്തു ഭരണസമിതികള്‍ വീഴ്ച വരുത്തിയതോടെയാണ് ഇന്‍ഫാം നിലപാട് കടുപ്പിക്കുന്നത്.

5

മനുഷ്യവാസ മേഖലയിലെ ആളുകളുടെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനുവേണ്ടി ലൈസന്‍സുള്ള ഷൂട്ടര്‍മാരെ നിയോഗിക്കാന്‍ കേരള ഗവണ്‍മെന്റിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉത്തരവു പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

6

മുഖ്യമന്ത്രിയും വനംമന്ത്രിയും ഇക്കാര്യത്തില്‍ കര്‍ഷക അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിട്ടും നടപടികള്‍ പല പഞ്ചായത്തുകളും  കൃത്യവിലോപമാണ്   കാണിക്കുന്നതെന്നു ഇന്‍ഫാം ആരോപിക്കുന്നത്. കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കെതിരേ കക്ഷി രാഷ്ട്രീയ ഭേദമെന്യേ അടുത്ത തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ നിലപാടെടുക്കണമെന്നു ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു പറഞ്ഞത്.

Tags

Share this story

From Around the Web