മ്യാൻമർ അതിർത്തിയിലെ ക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തി, അവകാശവാദവുമായി ഉൾഫ
Updated: Jul 13, 2025, 15:01 IST

ഗുവാഹത്തി: മ്യാൻമർ അതിർത്തിയിലെ തങ്ങളുടെ ക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി നിരോധിത സംഘടനയായ ഉൾഫ(ഐ). എന്നാൽ സായുധ സേനയിൽ നിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
നിരവധി മൊബൈൽ ക്യാമ്പുകളിൽ പുലർച്ചെ ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഉൾഫ (ഐ) ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
ആക്രമണങ്ങളിൽ നിരോധിത സംഘടനയുടെ ഒരു മുതിർന്ന നേതാവ് കൊല്ലപ്പെട്ടെന്നും ഏകദേശം 19 പേർക്ക് പരിക്കേറ്റു എന്നും സംഘടന അവകാശപ്പെട്ടു. അതേസമയം ഇത്തരമൊരു ഓപ്പറേഷനെക്കുറിച്ച് ഇന്ത്യൻ സൈന്യത്തിന് ഒരു വിവരവുമില്ലെന്ന് ലെഫ്റ്റനന്റ് കേണൽ മഹേന്ദ്ര റാവത്ത് പറഞ്ഞു.