തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അങ്കണവാടി കുട്ടികൾക്ക് രാഖി കെട്ടി; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

 
3333
തിരുവനന്തപുരം: ‌‌തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന് ഭാഗമായി കുട്ടികൾക്ക് രാഖി കെട്ടിയതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. രാഖി കെട്ടാൻ നിർദേശം നൽകിയ വർക്കല താലൂക്ക് സിഡിപിസി ഓഫീസറുടെ ഓഫീസിലേക്കാണ് ഡിവൈഎഫ്ഐ പ്രതിഷേധം.

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വർക്കല കണ്ണമ്പ വാർഡിലെ അങ്കണവാടിയിലാണ് കുട്ടികളെക്കൊണ്ട് രാഖി കെട്ടിപ്പിച്ചത്. അങ്കണവാടി ടീച്ചേഴ്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അഡീഷണൽ സിഡിപിഓ രാഖി നിർമിക്കാൻ നിർദേശം നൽകിയത്.

വർക്കല നഗരസഭയിലെ അങ്കണവാടിയിലായിരുന്നു പരിപാടി നടന്നത്. കേന്ദ്രസർക്കാറിന്‍റെ ഹർ ഘർ തിരങ്ക ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയതാണെന്നാണ് വിശദീകരണം.

കേന്ദ്ര ഉത്തരവിൽ പറയുന്നത് കുട്ടികൾ നിർമിച്ച രാഖി സൈനികർക്ക് നൽകാനായി പോസ്റ്റൽ മാർഗം അയക്കാനാണ്. ഇതിന്‍റെ മറവിലാണ് കുട്ടികളെ കൊണ്ട് രാഖി പരസ്പരം കെട്ടിച്ചത്. അങ്കണവാടി ടീച്ചേഴ്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അഡീഷണൽ സിഡിപിഓ രാഖി നിർമിക്കാൻ നിർദേശം നൽകിയത്.

Tags

Share this story

From Around the Web