ചില തീവ്ര നിലപാടുകളുള്ള സംഘടനകളുടെ താല്‍പര്യപ്രകാരം മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നീക്കങ്ങളില്‍ കടുത്ത അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍. സീറോമലബാര്‍ സഭാ സിനഡില്‍ വരെ വിഷയം ചര്‍ച്ചയാകുമെന്ന് സൂചന 

 
 vd kc rc.jpg 0.5

കൊച്ചി :   വിഡി സതീശനെ മുഖ്യമന്ത്രിയാക്കാന്‍ നിയുക്ത എംഎല്‍എമാരെ ഭീക്ഷണിപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ചും ചില തീവ്ര സ്വഭാവമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ പരസ്യ പ്രകടനങ്ങള്‍ നടത്തിയും ഉണ്ടായിക്കൊണ്ടിരിക്കുന്ന അനഭിലക്ഷണീയമായ നീക്കങ്ങളില്‍ കടുത്ത അതൃപ്തിയുമായി ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ രംഗത്ത്.

പ്രമുഖ ഘടകകക്ഷി എന്ന നിലയില്‍ മുസ്ലീം ലീഗിന് മന്ത്രിസഭയില്‍ നിര്‍ണായകമായ പരിഗണന കിട്ടും എന്നിരിക്കെ മുഖ്യമന്ത്രി പദവികൂടി തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് നേടിക്കൊടുക്കാന്‍ നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ മറ്റ് അജണ്ടകളുടെ ഭാഗമാണെന്ന വിലയിരുത്തല്‍ ക്രൈസ്തവ സഭകള്‍ക്കിടയില്‍ ശക്തമാണ്.

അതിനാല്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ഇത്തരം നീക്കങ്ങള്‍ക്ക് തടയിടണമെന്നും ഈ ആവശ്യങ്ങള്‍ക്ക് വഴങ്ങരുതെന്നുമാണ് സഭാ ബിഷപ്പുമാരുടെ ആവശ്യം. അല്ലാത്ത പക്ഷം യുഡിഎഫിനെ പിന്തുണച്ച മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത സീറോ മലബാര്‍ സഭാ സിനഡില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ചയാകും.  

 ജമാ അത്തെ ഇസ്ലാമി, എസ് ഡി പി ഐ പോലുള്ള സംഘടനകള്‍ക്ക് താല്പര്യമുള്ള ആളെ മുഖ്യമന്ത്രിയാക്കാനുള്ള അജണ്ടയില്‍ മുസ്ലീം ലീഗുകൂടി പക്ഷം ചേരുകയായിരുന്നു എന്നാണ് വിലയിരുത്തല്‍. 

ഇതിന്‍റെ ഭാഗമായി എം എല്‍ എമാര്‍ പോകുന്ന സ്ഥലങ്ങളില്‍ എത്തി അവരോട് വി ഡി സതീശനല്ലേ പിന്തുണ എന്ന് ചോദിച്ചു അത് വീഡിയോ ചിത്രീകരിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ് പുതിയ തന്ത്രം .

ഇതിനായി ചില തീവ്ര നിലപാടുകളുള്ള സംഘടനകളുടെ ആളുകളുടെ നേതൃത്വത്തില്‍ വാട്സാപ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ആഹ്വാനം നടക്കുന്നതിന്‍റെ വിവരങള്‍ പുറത്തു വന്നിട്ടുണ്ട് .

എം എല്‍ എ മാരുടെ ഭൂരിപക്ഷം കെ സി വേണുഗോപാലിനാണ് എന്ന നിലയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ നീക്കം. 

മുസ്ലീം ലീഗ് മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ ഏറ്റെടുക്കുകയും സര്‍ക്കാരില്‍ സമ്മര്‍ദ ശക്തിയാകുകയും ചെയ്യുന്നതിന് പിന്നാലേ അവര്‍ക്ക് താല്‍പര്യം ഉള്ള ഭരണ നേതൃത്വം കൂടി ഭരണത്തിന്‍റെ തലപ്പത്തെത്തിയാല്‍ അവരുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനും ഇത് ബോധ്യമുണ്ട്. ലീഗ് നേതൃത്വം വഴി വയനാട് സീറ്റിന്‍റെ കാര്യം പറഞ്ഞ് പ്രിയങ്കാ ഗാന്ധിയെ സ്വാധീനിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

Tags

Share this story

From Around the Web