മുണ്ടുപാലം പള്ളിയിൽ വി. സെബസ്ത്യാനോസ് സഹദായുടെ തിരുനാളിന് കൊടിയേറി.
പാലാ :മുണ്ടുപാലം സെൻ്റ് തോമസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ കൊടിയേറ്റോടുകൂടി ആരംഭിച്ചു. വികാരി ഫാ. ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
ജനുവരി 16 മുതൽ 25 വരെയാണ് തിരുന്നാൾ ആചരണം. പ്രധാന തിരുനാൾ 24, 25 തിയതികളിൽ നടത്തപ്പെടും. തിരുനാൾ ദിവസങ്ങളിൽ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ വൈകിട്ട് 5:00 മണിക്ക് ആഘോഷമായ വിശുദ്ധകുർബാനയും ലദീഞ്ഞും ഉണ്ടായിരിക്കും.
23 ന് വൈകിട്ട് 7 :00 ന് പത്തനംതിട്ട റോയൽ ബീറ്റ്സിൻ്റെ ഗാനമേളയും നടത്തപ്പെടും. പ്രധാന തിരുനാൾ ദിനങ്ങളായ 24 ശനി രാവിലെ 6:30 ന് വിശുദ്ധകുർബാനയും ലദീഞ്ഞും, 4 പി.എം. ന് ളാലം പഴയ പള്ളിയിൽ നിന്നും വിശുദ്ധകുർബാനക്കും നൊവേനക്കും ശേഷം 5:30 ന് മുണ്ടുപാലം പള്ളിയിലേക്ക് പ്രദക്ഷിണവും വിവിധ പന്തലിൽ ലദീഞ്ഞ് പ്രാർത്ഥനയും നടക്കും.
9:00 മണക്ക് സമാപനാശിർവ്വാദം. 25 ന് രാവിലെ 6:30 നും 10:30 നും ആഘോഷമായ വിശുദ്ധ കുർബാനയും ലദീഞ്ഞും ഉണ്ടായിരിക്കും. 10:00 ന് പ്രസുദേന്തി വാഴ്ച. 12:00 മണിക്ക് കാർഷിക വിഭവങ്ങളുടെ ലേലം നടക്കും. 5:30 പി.എം. ന് അഘോഷമായ പ്രദക്ഷിണം വിവിധ പന്തലുകളിലെ ലദീഞ്ഞിന് ശേഷം 9:30 ന് പള്ളിയിൽ കൊടിയിറക്കോടെ സമാപിക്കും.