"തളിപ്പറമ്പില്‍ പി.കെ. ശ്യാമള തന്നെ, സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചന വേണ്ട"; ആരോപണങ്ങള്‍ അനാവശ്യമെന്ന് എം.വി. ഗോവിന്ദന്‍
Updated: Mar 5, 2026, 20:44 IST
തിരുവനന്തപുരം: പി.കെ. ശ്യാമളയുടെ തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചന വേണ്ടെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
സ്ഥാനാര്‍ഥിത്വം തീരുമാനിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരായി പ്രചാരണം നടക്കുന്നുവെന്ന സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി കൂടിയായ എം.വി. ഗോവിന്ദന്‍ ആരോപണങ്ങള്‍ അനാവശ്യമാണെന്ന് പറഞ്ഞത്.