ഭക്ഷ്യപൊതു വിതരണ വകുപ്പ് പദ്ധതിയായ സുഭിക്ഷയില്‍ ഉച്ചയൂണിന് ഇനി 30 രൂപ, ഹോട്ടലുകള്‍ക്ക് അനുവദിച്ചിരുന്ന തുക ഭക്ഷ്യവകുപ്പ് വെട്ടിക്കുറച്ചു
 

 
www

വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തുടങ്ങിയ 'സുഭിക്ഷ' ഹോട്ടലുകളില്‍ ഉച്ചയൂണിന്റെ വില 30 രൂപയാക്കി. ഭക്ഷ്യപൊതു വിതരണ വകുപ്പാണ് പദ്ധതി ആരംഭിച്ചത്.

നേരത്തെ 20 രൂപയായിരുന്നു.പ്രാരംഭ ചെലവുകള്‍ക്കായി ഹോട്ടലുകള്‍ക്ക് അനുവദിച്ചിരുന്ന തുക സര്‍ക്കാര്‍ കുറച്ചു. 10 ലക്ഷം രൂപ നല്‍കിയിരുന്നത് ഏഴ് ലക്ഷമായാണ് കുറച്ചത്.

ഓരോ ജില്ലകളിലും ഒന്നിലധികം ഹോട്ടലുകള്‍ തുടങ്ങാന്‍ ശുപാര്‍ശ ലഭിക്കുന്ന സാഹചര്യത്തിലാണിത്. ഹോട്ടലുകളുടെ തുടര്‍പ്രവര്‍ത്തനത്തിന് ദ്വൈമാസാടിസ്ഥാനത്തില്‍ അനുവദിക്കുന്ന വൈദ്യുത നിരക്ക് 2,000 രൂപയായും വെള്ളക്കരം 600 രൂപയായും നിശ്ചയിച്ചു.  

ജനകീയ' ഹോട്ടലുകളിലേതിന് സമാനമായി സുഭിക്ഷ ഹോട്ടലുകളിലും ഉച്ചയൂണിന് 30 രൂപയാക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിരുന്നു. കുടുംബശ്രീ മുഖേനയാണ് ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്.

Tags

Share this story

From Around the Web