വത്തിക്കാനിലെ ക്രിസ്തുമസ് തിരുക്കർമ്മങ്ങളിൽ പ്രതീക്ഷയുടെ പ്രതീകമായി ‘പ്രത്യാശയുടെ മാതാവിന്റെ രൂപം ‘

 
333

ഈ വർഷത്തെ ക്രിസ്തുമസ് തിരുക്കർമ്മങ്ങളിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘ഔവർ ലേഡി ഓഫ് ഹോപ്പ്’ എന്ന പരിശുദ്ധ ദൈവമാതാവിന്റെ  ഒരു രൂപം ഉണ്ടായിരിക്കുമെന്നു വത്തിക്കാൻ അറിയിച്ചു. സലെർണോയിലെ കാസ്റ്റെല്ലാബേറ്റിലെ സെന്റ് മാർക്ക് ഇടവകയിൽ നിന്നുള്ളതാണ് ഇത്.  ഡിസംബർ 22 മുതൽ ജനുവരി 6 വരെ ‘കുമ്പസാരത്തിന്റെ അൾത്താര’യ്ക്ക് സമീപം ഈ രൂപം സ്ഥാപിക്കും.

പ്രത്യാശയുടെ മാതാവിന്റെ രൂപം ചിത്രീകരിച്ചിരിക്കുന്നത്, മാതാവിന്റെ ഇടതു കൈയില്‍ ഉണ്ണിയേശുവിനെ പിടിച്ചിരിക്കുന്നതായും വലതുകൈയിൽ നിലത്ത് ഉറപ്പിച്ചിരിക്കുന്ന ഒരു സ്വർണ്ണ നങ്കൂരം പിടിച്ചിരിക്കുന്നതായും ആയിട്ടാണ്.  1.45 മീറ്റർ ഉയരമാണ് ഈ രൂപത്തിനുള്ളത്.

പയസ് പന്ത്രണ്ടാമൻ മാർപാപ്പ പ്രഖ്യാപിച്ച മരിയൻ വർഷത്തെ അനുസ്മരിക്കുന്നതിനായി 1954-ൽ ആണ് മരം കൊണ്ടുള്ള ഈ രൂപം നിർമ്മിച്ചത്.
പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇടയിൽ ഈ രൂപം പ്രസിദ്ധമാണ്. ആഗസ്റ്റ് മാസത്തിലെ അവസാന ഞായറാഴ്ചയാണ് ‘ഔവർ ലേഡി ഓഫ് ഹോപ്പ്’ എന്ന പരിശുദ്ധ കന്യകയുടെ തിരുനാൾ ആഘോഷിക്കുന്നത്.

Tags

Share this story

From Around the Web