ഡിസംബർ 31നുള്ളിൽ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് നിശ്ചലം; എങ്ങനെ ഓൺലൈനായി ബന്ധിപ്പിക്കാം

 
333

ന്യൂ ഡൽഹി: പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. 2026 ജനുവരി 1 മുതൽ ലിങ്ക് ചെയ്യാത്തവരുടെ പാൻ പ്രവർത്തനരഹിതമാകും. ഇത് നികുതി ഫയലിംഗുകൾ, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, മറ്റ് സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയെ ബാധിച്ചേക്കാം. പാൻ കാർഡ് ബന്ധിപ്പിക്കാത്തവർക്ക് ഡിസംബർ 31ന് ശേഷം എന്ത് സംഭവിക്കും? എങ്ങനെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാം? പരിശോധിക്കാം.

സമയപരിധി കഴിഞ്ഞാൽ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും. മാത്രമല്ല പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത വ്യക്തികൾക്ക് 1,000 രൂപ വരെ പിഴയും നൽകേണ്ടി വരും. ഇതിന് പുറമെ പാൻ കാർഡ് ഉപയോഗിച്ചുള്ള ദൈനദിന പ്രവർത്തനങ്ങളെയും ഇത് ബാധിക്കും.

ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാൻ സാധിക്കില്ല, ഉയർന്ന ടിഡിഎസ്/ടിസിഎസ് അടയ്ക്കണം, ടിസിഎസ്/ടിഡിഎസ് സർട്ടിഫിക്കറ്റുകൾ ലഭ്യമാകില്ല, ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിലും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ എടുക്കുന്നതിലും പ്രശ്നങ്ങൾ, 50,000 രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കാൻ സാധിക്കില്ല ഉൾപ്പെടയുള്ള കാര്യങ്ങളിലാണ് തടസം നേരിടുക.

Tags

Share this story

From Around the Web