രാഹുൽ നിയമസഭയിൽ വന്നാൽ അപ്പോൾ കാണാം, എംഎൽഎയായി പ്രവർത്തിക്കാമെന്ന് കരുതേണ്ട: എം. വി. ഗോവിന്ദൻ

 
M v govindan

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭയിൽ വന്നാൽ അപ്പോൾ കാണാം, രാഹുൽ എംഎൽഎയായി പ്രവർത്തിക്കാമെന്ന് കരുതേണ്ടെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസിനകത്തെ ജീർണതയെ പറ്റികൂടുതൽ കാര്യങ്ങളറിയാം. അതാണ് നടപടിയെടുക്കാൻ കോൺഗ്രസ് ഭയക്കുന്നത്. കോൺഗ്രസ് നേതാക്കൾ ആകെ ആവശ്യപ്പെട്ടത് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ്. എന്നാൽ രാജി ആവശ്യപ്പെടാൻ നേതൃത്വം തയ്യാറായില്ല.

കോൺഗ്രസിലെ ജീർണത ഒരു പെരുമഴപോലെ ജനങ്ങൾക്കിടയിലെത്തി. ജനങ്ങൾക്ക് എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാമെന്നും ഗോവിന്ദൻ വ്യക്തമാക്കി. ക്രിമിനൽ വാസനയോടെയുള്ള ലൈംഗിക പീഡനം നടത്തിയാളാണ് രാഹുൽ. ആര് വിചാരിച്ചാലും രാഹുലിനെ സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് ഉപതെരഞ്ഞെടുപ്പിനും സിപിഐഎം തയ്യാറാണ് രാഹുൽ രാജി വെയ്ക്കണമെന്ന് കേരളം ആഗ്രഹിക്കുന്നു അത് തന്നെയാണ് സിപിഐഎമ്മിൻ്റെ നിലപാടും. ലോകചരിത്രത്തിൽ തന്നെ ഇതുപോലൊരു സംഭവം അപൂർവമാണ്.

രാജി ആവശ്യപ്പെട്ടുള്ള സമരവുമായി തങ്ങൾ മുന്നോട്ടു പോകും. മാധ്യമങ്ങൾക്കും ഇനി രാഹുലിനെ സംരക്ഷിക്കാൻ കഴിയില്ല. ഇത്ര ജീർണമായ അവസ്ഥയിലൂടെ കോൺഗ്രസ് ഇതുവരെ കടന്നു പോയിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

ഏത് ഉപതെരഞ്ഞെടുപ്പിനെയും നേരിടാൻ തങ്ങൾ തയ്യാറാണ്. ബിജെപിക്ക് എംഎൽഎയും എംപിയെയും സൃഷ്ടിച്ച പാർട്ടിയാണ് കോൺഗ്രസ്. കേരളത്തിലെ ജനങ്ങൾ രാഹുൽ രാജിവെക്കണം എന്ന് ആവശ്യപ്പെടുന്നു. എന്നാൽ ഒരു രാഷ്ട്രീയ ഗുണവും സിപിഐഎം ഇതിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.

Tags

Share this story

From Around the Web