'സ്ഫോടക വാര്‍ത്ത കണ്ട് ചിരിക്കും, കുട്ടികള്‍ കൊല്ലപ്പെട്ട മാതാപിതാക്കളെ കണ്ട് ഞാന്‍ ആനന്ദിക്കും' ഡല്‍ഹിയിലും ബെംഗളുരുവിലും സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി

 
222

ന്യൂഡല്‍ഹി: ഡല്‍ഹിയിലേയും ബെംഗളൂരുവിലെയും സ്‌കൂളുകളില്‍ വ്യാപകമായ ബോംബ് ഭീഷണി. ഇമെയില്‍ മുഖേനയാണ് ബോബ് ഭീഷണി സന്ദേശം സ്‌കൂളുകള്‍ക്ക് ലഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.

കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ നാല് തവണയാണ് ഡല്‍ഹിയിലെ ചില സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമെത്തുന്നത്. ബെഗളൂരുവിലെ 40 സ്‌കൂളുകള്‍ക്കാണ് സന്ദേശം ലഭിച്ചത്. ക്ലാസ് മുറികളില്‍ ഉഗ്ര സ്‌ഫോടക വസ്തുക്കള്‍ വെച്ചിട്ടുണ്ടെന്നും ആരും അതിജീവിക്കില്ലെന്നുമാണ് സന്ദേശത്തിലുള്ളത്.

ഡല്‍ഹി ഫയര്‍ സര്‍വീസിലെ ഉദ്യോഗസ്ഥന്‍ പറയുന്നത് അനുസരിച്ച് രോഹിണിയിലെ റിച്ച്‌മോന്‍ണ്ട് ഗ്ലോബല്‍ സ്‌കൂളില്‍ നിന്ന് 4.55 നും അഭിനവ് പബ്ലിക് സ്‌കൂള്‍, രോഹിണിയിലെ സോവറിന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് 8 സണിക്കും 8.16നുമായിട്ടാണ് ബോംബ് ഭീഷണിയെക്കുറിച്ചുള്ള കോളുകള്‍ എത്തിയത്. കൂടുതല്‍ സ്‌കൂളുകള്‍ക്ക് ഇത്തരം ഇമെയില്‍ സന്ദേശം ലഭിച്ചുവെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ പറഞ്ഞു.

Tags

Share this story

From Around the Web