ഞാനായിരുന്നു മേയർ സ്ഥാനാർഥി, തെരഞ്ഞെടുപ്പിൽ നിൽക്കാൻ വിസമ്മതിച്ചപ്പോൾ ബിജെപി നേതൃത്വം വാഗ്ദാനം നൽകി- വെളിപ്പെടുത്തലുമായി ആർ. ശ്രീലേഖ
 

 
R SREELEKHA

തിരുവനന്തപുരം: മേയർ പ്രഖ്യാപനത്തിൽ അതൃപ്തി പരസ്യമാക്കി മുൻ ഡിജിപി ആർ. ശ്രീലേഖ. മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് അവസാന നിമിഷം വാക്ക് മാറ്റിയെന്ന് ശ്രീലേഖ തുറന്നടിച്ചു. കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടലിലൂടെയാണ് വി.വി. രാജേഷിന് മേയർ സ്ഥാനം ലഭിച്ചതെന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കൗണ്‍സിലറായി നില്‍ക്കാനല്ല, മേയർ ആകുമെന്ന വാ​ഗ്ദാനത്തിന്റെ പുറത്താണ്. തെരഞ്ഞെടുപ്പിൽ നിൽക്കാൻ താൻ വിസമ്മതിച്ചതാണ്. മേയർ ആകുമെന്ന് ബിജെപി നേതൃത്വം വാഗ്ദാനം നൽകി. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ശ്രീലേഖ പറഞ്ഞു. വി.വി രാജേഷും ആശാനാഥും നന്നായി പ്രവർത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടത് കൊണ്ടാകാം തന്നെ പരിഗണിക്കാതിരുന്നതെന്നും ശ്രീലേഖ പ്രതികരിച്ചു.

മേയർ സ്ഥാനത്ത് നിന്നും ഒഴിവാക്കിയതിലുള്ള അതൃപ്തി നേരത്തെ തന്നെ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. വി.വി. രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാനാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് അവസാനിക്കും മുൻപ് ശ്രീലേഖ വേദി വിട്ട് പോയത് ചർച്ചയായിരുന്നു.

Tags

Share this story

From Around the Web