ഷാഹി കബീറിനെ വ്യക്തിപരമായി അറിയാം, അദേഹത്തിന്റെ പ്രത്യേക അഭ്യർത്ഥ മാനിച്ചാണ് റോന്തിൽ അതിഥിവേഷം ചെയ്തത്-കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

ഷാഹി കബീർ ചിത്രമായ റോന്തിൽ അഭിനയിച്ചതിനെക്കുറിച്ച് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. തീയ്യേറ്ററുകളിൽ മികച്ച പ്രതികരണവുമായി ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കുതിക്കുന്ന ഷാഹി കബീർ ചിത്രം റോന്തിൽ ഡോ.ജേക്കബ് തോമസ് എന്ന വൈദികനായ കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ്. ഈ ചിത്രത്തിൽ അതിഥിതാരമായി അഭിനയിച്ചതിലെ അനുഭവം കഴിഞ്ഞ ദിവസം അദേഹം സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.
“ഷാഹി കബീറിനെ എനിക്ക് വ്യക്തിപരമായി അറിയാം. അദേഹത്തിന്റെ പ്രത്യേക അഭ്യർത്ഥ മാനിച്ചാണ് റോന്തിൽ ഒരു അതിഥിവേഷം ചെയ്തത്. സിനിമക്ക് ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ ഏറെ സന്തോഷമുണ്ട്." അദേഹം ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.
ദിലീഷ് പോത്തനും റോഷൻ മാത്യുവും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫെസ്റ്റിവൽ സിനിമാസ്- ജംഗ്ലീപിക്ചേഴ്സ് എന്നിവർ നിർമ്മിച്ച റോന്ത് നാലാം വാരത്തിലും തീയ്യേറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.