'ഭര്‍ത്താവിന്റെ ഘാതകനോട് ക്ഷമിക്കുന്നു; ചാര്‍ളി രക്ഷകനായ യേശു ക്രിസ്തുവിനൊപ്പം പറുദീസയില്‍ ചേര്‍ന്നു': എറിക്ക

അരിസോണ: ചാര്‍ളി കിര്‍ക്കിന്റെ ഘാതകന്‍ ടെയ്ലര്‍ റോബിന്‍സണിനോട് ക്ഷമിച്ചതായി ചാർളി കിര്‍ക്കിന്റെ ഭാര്യ എറിക്ക. കിര്‍ക്കിന്റെ അനുസ്മരണ ചടങ്ങിനിടെയാണ് കണ്ണീര്‍ വാര്‍ത്തു കൊണ്ട് ര്‍ത്താവിന്റെ ഘാതകനോട് ക്ഷമിച്ചതായി എറിക്ക വ്യക്തമാക്കിയത്.
തന്റെ ജീവന്‍ അപഹരിച്ച വ്യക്തിയെ പോലെയുള്ള നിരവധി യുവാക്കളെ രക്ഷിക്കാന്‍ കിര്‍ക്ക് ആഗ്രഹിച്ചിരുന്നു. തന്റെ രക്ഷകനായ യേശു ക്രിസ്തുവിനൊപ്പം ചാര്‍ളി പറുദീസയില്‍ ചേര്‍ന്നെന്നും എറിക്ക പറഞ്ഞു. അറുപതിനായിരത്തോളം പേരാണ് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്. എറീക്കയുടെ വാക്കുകള്‍ വന്‍ ഹര്‍ഷാരാവത്തോടെയാണ് സദസ് സ്വീകരിച്ചത്.
കിര്‍ക്കിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള നിമിഷങ്ങളില്‍ തന്നെ ആശ്വസിപ്പിച്ചതിന് ഉഷ വാന്‍സിനോട് എറിക്ക നന്ദി പറഞ്ഞു. സദസില്‍ നിന്ന് വലിയൊരു ശതമാനം പേരും എറിക്കയെ സ്നേഹിക്കുന്നതായി വിളിച്ചു പറയുന്നുണ്ടായിരുന്നു. തന്റെ പ്രസംഗം അവസാനിപ്പിക്കുന്നതിന് തൊട്ട് മുമ്പ് എറിക്കയെ വേദിയിലേക്ക് ക്ഷണിച്ച ട്രംപ് അവരെ ആലിംഗനം ചെയ്തു.
കിര്‍ക്കിന് വൈകാരിക വിടവാങ്ങല്‍ നല്‍കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും മന്ത്രിസഭയിലെ അംഗങ്ങളും ഉണ്ടായിരുന്നു. 63,000 പേര്‍ക്ക് ഇരിക്കാവുന്ന അരിസോണ സ്റ്റേഡിയത്തിന്റെ അരീനയില്‍ ഒരു ലക്ഷത്തിലധികം പേരാണ് എത്തിച്ചേര്‍ന്നത്.