"എൻ്റെ പേരിൽ വിവാദം ഉണ്ടാക്കുന്നതിൽ എനിക്ക് താല്പര്യമില്ല " ; ഗവർണർ പദവി ലഭിച്ച വേളയിൽ ആദ്യം സ്വീകരിച്ചത് മാന്നാനം പള്ളിയെന്ന് സിവി ആനന്ദബോസ്
കൊൽക്കത്ത : എൻ്റെ പേരിൽ ഒരു വിവാദം ഉണ്ടാക്കുന്നതിൽ എനിക്ക് താല്പര്യമില്ല എന്ന് പശ്ചിമ ബംഗാൾ ഗവർണ്ണർ സിവി ആനന്ദ ബോസ് പറഞ്ഞു. ഒരു കാര്യം വ്യക്തമാക്കുകയാണ് എന്ന് പറഞ്ഞ ഗവർണ്ണർ തനിക്ക് ഗവർണ്ണർ പദവി ലഭിച്ചപ്പോൾ ആദ്യം വിളിച്ച് ആശംസ അറിയിച്ചതും ക്ഷണിച്ചതും മാന്നാനം പള്ളിയാണ്.
ചാവറ കുര്യാക്കോസച്ചൻ പണിത പള്ളിയാണത്. പിന്നീടൊരിക്കൽ തിരുവനന്തപുരത്ത് വന്നപ്പോൾ ക്ഷണിക്കപെടാതെ തന്നെ ശിവഗിരി മഠത്തിൽ പോയെന്നും സി.വി. ആനന്ദ ബോസ് പറഞ്ഞു. അവിടെ സ്വാമിമാർ ദേവാലയത്തിൽ പുഷ്പാർച്ചന നടത്താൻ സൗകര്യമൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊടുങ്ങല്ലൂർ പള്ളിയിൽ പോയപ്പോഴും സ്നേഹപൂർവ്വമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .
എനിക്ക് എൻ. എസ്. എസിനെ കുറിച്ച് പരാതിയൊന്നും ഇല്ലെന്ന് പറഞ്ഞ അദ്ദേഹം താൻ ചെന്നപ്പോൾ ഹൃദ്യമായാണ് സ്വീകരിച്ചതെന്ന് പറഞ്ഞു. പുഷ്പാർച്ചന നടത്താനുള്ള അവസരം കിട്ടിയില്ല എന്നത് മാത്രമാണ് മനസിന് നൊമ്പരമുണ്ടാക്കിയതെന്ന് പറഞ്ഞ സി.വി. ആനന്ദ ബോസ് അതിനപ്പുറത്തേക്ക് ഒന്നുമില്ല എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നെന്നും പറഞ്ഞു