'എനിക്ക് തരൂ എന്ന് ഞാൻ പറഞ്ഞില്ല, അവള്‍ അങ്ങനെ ചെയ്തേക്കും'; സമാധാന നൊബേലിൽ പ്രതികരണവുമായി ട്രംപ്

വാഷിങ്ടൺ: സമാധാന നൊബേൽ സമ്മാനം ലഭിക്കാത്തതില്‍ ആദ്യമായി പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്നോടുള്ള പൂർണ ബഹുമാനാർഥമാണ് വെനസ്വേലൻ പ്രതിപക്ഷ നേതാവ് അവാർഡ് സ്വീകരിച്ചതെന്ന് ട്രംപ് പറഞ്ഞു. വെറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നൊബേൽ സമ്മാനം ലഭിച്ച ആൾ ഇന്ന് എന്നെ വിളിച്ചിരുന്നു. നിങ്ങൾ ഇത് ശരിക്കും അർഹിച്ചിരുന്നു.അതിനാൽ ഞാനിത് സ്വീകരിക്കുന്നു എന്നാണ് അവർ പറഞ്ഞത്.എന്നാൽ എനിക്ക് തരൂ എന്ന് ഞാൻ പറഞ്ഞില്ല. അവൾ അങ്ങനെ ചെയ്‌തേക്കാം..വെനസ്വേലയിൽ ദുരന്തമുണ്ടായ സമയത്ത് അവരെ ഞാൻ സഹായിച്ചിട്ടുണ്ട്.ദശലക്ഷക്കണിക്കിന് ജീവൻ രക്ഷിച്ചതിൽ സന്തുഷ്ടനാണ്.. ' ട്രംപ് പറഞ്ഞു.
നൊബേൽ സമ്മാനത്തിന് താൻ അർഹനാണെന്ന് കഴിഞ്ഞ ഒരുവർഷമായി ട്രംപ് അവകാശപ്പെട്ടിരുന്നു.ആറേഴ് യുദ്ധങ്ങൾ താനിടപെട്ട് അവസാനിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ എനിക്ക് സമാധാനത്തിനുള്ള നൊബേൽ ലഭിക്കണമെന്നുമായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിഷുള്ള സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചതിന് തനിക്ക് നൊബേൽ സമ്മാനം ലഭിക്കേണ്ടതാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ട്രംപിന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി വെനസ്വേലൻ പ്രതിപക്ഷ നേതാവും ജനാധിപത്യ മനുഷ്യാവകാശ പ്രവർത്തകയുമായ മരിയ കൊരീന മച്ചാഡോക്കാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.