'ഞാന്‍ അതിജീവിതനൊപ്പം, അയാള്‍ക്ക് മനക്കരുത്തുണ്ടാകട്ടെ'; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് വനിതാ നേതാവ്

 
2

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. ഇരയാര് എന്ന ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. കേസിന്റെ വിധി വരാതെ ഒന്നും പറയാനാവില്ല. കോടതിയാണ് കുറ്റക്കാരനാണോയെന്ന് പറയേണ്ടത്. സത്യത്തിനൊപ്പമാണ് താനെന്നും നില്‍ക്കുന്നതെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. സിപിഐയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി ഇപ്പോള്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ്.
 

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അതിജീവിതന്റെ ഒപ്പമാണ് താന്‍. അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ. അദ്ദേഹത്തിനൊപ്പമാണ്. പിന്നെ സത്യത്തിനൊപ്പവും. അത് അവള്‍ക്കൊപ്പമാണോ അവനൊപ്പമാണോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും ശ്രീനാദേവി കുഞ്ഞമ്മ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

കൂടുതല്‍ റേറ്റിങ്ങ് കിട്ടുന്നു എന്നതുകൊണ്ടാണ് മാധ്യമങ്ങള്‍ ഈ കേസിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്. നിയമസഭ സാമാജികന്‍, ജനപ്രതിനിധി എന്നീ നിലകളില്‍ പ്രാധാന്യം കൊടുക്കേണ്ടതു തന്നെയാണ്. പക്ഷെ ഇത്രയധികം കഥകള്‍ പറയുമ്പോള്‍, ഇല്ലാക്കഥകള്‍ പറയുന്നുണ്ടോയെന്ന് മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. ചില മാധ്യമങ്ങള്‍ അജണ്ട വെച്ച് രാവിലെ മുതല്‍ നടത്തുന്ന കഥാപ്രസംഗങ്ങളില്‍ വാസ്തവവും വസ്തുതയും എത്രമാത്രം ഉണ്ട് എന്നു ബോധ്യപ്പെടേണ്ടതാണ്.

Tags

Share this story

From Around the Web