'ആകെ എനിക്ക് കടപ്പാടുള്ളത് സാറിനോടാണ് '; വിതുമ്പിയ വി.ഡിയെ ചീഫ് മിനിസ്റ്റർ കരയാൻ പാടില്ലെന്ന് പറഞ്ഞ് പുറത്തുതട്ടി ആശ്വസിപ്പിച്ച് എം.ടി സുലേഖ
തിരുവനന്തപുരം: രാഷ്ട്രീയ ഗുരുവായ ജി.കാർത്തികേയന്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. ജി.കാർത്തികയേന്റെ ഭാര്യ എം.ടി സുലേഖ, മകൻ ശബരിനാഥൻ എന്നിവരും വീട്ടിലുണ്ടായിരുന്നു. കാർത്തികേയന്റെ വീട്ടിലെത്തിയ സതീശൻ എനിക്ക് കടപ്പാടുള്ളത് സാറിനോട് മാത്രമാണെന്ന് പറഞ്ഞ് വിതുമ്പിയപ്പോൾ. മുഖ്യമന്ത്രി കരയാൻ പാടില്ലെന്ന് പറഞ്ഞ് കാർത്തികേയന്റെ ഭാര്യ സുലേഖ വി.ഡി സതീശനെ ആശ്വസിപ്പിച്ചു.
ജി. കാർത്തികേയൻ എന്ന വലിയ മനുഷ്യൻ്റെ വിരൽ തുമ്പിൽ തൂങ്ങിയാണ് താൻ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് വന്നതെന്നും അദ്ദേഹത്തിന്റെ കുടുംബം തന്റെ സ്വന്തം കുടുംബമാണെന്നും സതീശൻ പറഞ്ഞു. 1996-ലും 2001-ലും തന്നെ നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് എ.കെ. ആന്റണിയോടും കെ. കരുണാകരനോടും നേരിട്ട് ആവശ്യപ്പെട്ടത് കാർത്തികേയൻ സാറായിരുന്നുവെന്ന് സതീശൻ പറഞ്ഞു.
ജി. കാർത്തികേയന്റെ മക്കൾ തനിക്ക് സഹോദരങ്ങളെപ്പോലെയാണെന്നും സതീശൻ പറഞ്ഞു. ഈ വീട് തന്റെ സ്വന്തം ഇടമാണെന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ബന്ധമാണ് ഈ കുടുംബവുമായി ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം എന്നും ഓർക്കുന്ന ഒരു മികച്ച മുഖ്യമന്ത്രിയാകാൻ സതീശന് സാധിക്കട്ടെ എന്ന് സുലേഖ ടീച്ചർ ആശംസിച്ചു. കെ. കരുണാകരനെപ്പോലെയും ഉമ്മൻചാണ്ടിയെപ്പോലെയും പാവപ്പെട്ട ജനങ്ങളെ ചേർത്തുപിടിക്കുന്ന നായകനായി കേരളം എക്കാലവും ഓർക്കുന്ന മുഖ്യമന്ത്രിയാകാട്ടേയെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് അവർ പറഞ്ഞു.ദ്ദേഹം കൂട്ടിച്ചേർത്തു.