ഞാൻ ഡൽഹിയിൽ കേരളത്തിന്റെ യോദ്ധാവ്, പിണറായി മോദിയുടെ കളിപ്പാവയെന്ന് രാഹുൽ ഗാന്ധി

 
08777

കൊച്ചി: കേരളത്തിൽ നടക്കുന്നത് യു.ഡി.എഫും മോദി സഹായിക്കുന്ന എൽ.ഡി.എഫും തമ്മിലുള്ള പോരാട്ടമാണെന്ന് വയനാട് എം.പി രാഹുൽ ഗാന്ധി. കൊച്ചിയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ എൽ.ഡി.എഫ് - എൻ.ഡി.എ മുന്നണികളെ കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. പിണറായി വിജയൻ നരേന്ദ്ര മോദിയുടെ കയ്യിലെ കളിപ്പാവയായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.

തനിക്കെതിരെ 36 കേസുകളെടുത്ത് കേന്ദ്രസർക്കാർ വേട്ടയാടുമ്പോൾ, മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ മോദി നിശബ്ദത പാലിക്കുന്നത് ഇവർ തമ്മിലുള്ള ഒത്തുകളിയുടെ തെളിവാണ്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും പ്രധാനമന്ത്രി മൗനം വെടിയുന്നില്ല. എൽ.ഡി.എഫ് ഇന്ന് യഥാർത്ഥ ഇടതുപക്ഷമല്ലെന്നും ജനാധിപത്യവിരുദ്ധ നയങ്ങളാണ് അവർ പിന്തുടരുന്നതെന്നും രാഹുൽ ആരോപിച്ചു.

കഴിഞ്ഞ അഞ്ചുവർഷം വയനാട് എം.പി ആയിരുന്നപ്പോൾ കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹം മറക്കാനാവില്ലെന്ന് രാഹുൽ പറഞ്ഞു. "ബി.ജെ.പിയും ആർ.എസ്.എസും എന്നെ വ്യക്തിപരമായി ആക്രമിച്ചപ്പോൾ എനിക്ക് താങ്ങായി നിന്നത് കേരളമാണ്. ഇവിടെ മനുഷ്യബന്ധങ്ങൾക്കിടയിൽ മതത്തിന് സ്ഥാനമില്ല. ഡൽഹിയിൽ കേരളത്തിന് വേണ്ടി പോരാടുന്ന ഒരു യോദ്ധാവായി ഞാൻ എപ്പോഴും ഉണ്ടാകും," അദ്ദേഹം ഉറപ്പുനൽകി.

Tags

Share this story

From Around the Web