നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; ഫാഷന്‍ ഡിസൈനര്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.ബാങ്കോക്കിൽ നിന്ന് സിംഗപ്പൂർ വഴിയാണ് ഹൈബ്രിഡ് കഞ്ചാവ് കടത്തിയത്. കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാൻ പിടിയിലായി. ഇന്ന് പുലര്‍ച്ചെയാണ് ഫാഷന്‍ ഡിസൈനറായ അബ്ദുൽ ജലീൽ ജസ്മാന്‍ കസ്റ്റംസിന്‍റെ പിടിയിലായത്.
ബാഗില്‍ പ്രത്യേക അറകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ജസ്മാന്‍റെ കൈയില്‍ നിന്ന് കഞ്ചാവ് വാങ്ങാനായി മറ്റൊരു സംഘം വിമാനത്താവളത്തില്‍ എത്തിയിരുന്നതായും കസ്റ്റംസ് സംശയിക്കുന്നുണ്ട്.
അതിനിടെ, തിരുവനന്തപുരം കോവളത്ത് 190 ഗ്രാം MDMA യുമായി സഹോദരങ്ങൾ പിടിയിലായി.ശ്രീകാര്യം സ്വദേശികളായ സാബു, രമ്യ എന്നിവരാണ് പിടിയിലായത്.ഡാൻസാഫ് സംഘത്തിന്‍റെ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്.