തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
 

 
23333

തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കഴുത്തുറത്തുകൊന്നു. മണക്കാട് സ്വദേശി ഹസീനയാണ് (40) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് വട്ടിയൂർക്കാവ് സ്വദേശി സുരേഷിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

നാലാഞ്ചിറയിലെ വാടകവീട്ടിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നത്. ദമ്പതികൾക്കിടയിൽ കാലങ്ങളായി നിലനിന്നിരുന്ന കുടുംബവഴക്കും സംശയരോഗവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സുരേഷും ഹസീനയും നാല് മക്കളും നാല് മാസം മുൻപാണ് നാലാഞ്ചിറയിലെ ഈ വാടകവീട്ടിൽ താമസത്തിനെത്തുന്നത്. ഈ കുടുംബത്തിന് നാട്ടുകാരുമായോ അയൽവാസികളുമായോ യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല.

കുറച്ചുനാൾ മുൻപ് ഹസീനയെ കാണാതായിരുന്നു. പിന്നീട് കഴിഞ്ഞ ആഴ്ചയാണ് ഇവർ തിരികെ വീട്ടിലെത്തുകയും ചെയ്തു. ഹസീന തിരിച്ചെത്തിയതു മുതൽ ഇരുവരും തമ്മിൽ വീണ്ടും തർക്കങ്ങൾ പതിവായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചോടെ ഹസീനയെ കത്തിയുപയോഗിച്ച് കഴുത്തറുത്ത ശേഷം സുരേഷ് വീട്ടിലുണ്ടായിരുന്ന കാറിൽ രക്ഷപ്പെടുകയായിരുന്നു.

Tags

Share this story

From Around the Web