പൊലീസിനും സിപിഎമ്മിനും വൻ തിരിച്ചടി; ഷാജഹാന് ജാമ്യം

 
222

കൊച്ചിയിലെ സിപിഎം നേതാവ് കെ ജെ ഷൈനിനെതിരെ യൂട്യൂബിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്ന കേസിൽ കെ എം ഷാജഹാന് ജാമ്യം അനുവദിച്ച് കോടതി.

ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിലെത്തി നടത്തിയ അറസ്റ്റിൽ രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം കിട്ടാത്ത വകുപ്പായ ഐടി ആക്ടിലെ 67എ ഉൾപ്പെടുത്തിയതാണ് കോടതി ചോദ്യം ചെയ്തത്.

ഷാജഹാൻ യൂട്യൂബിൽ പോസ്റ്റുചെയ്ത കേസിന് ആസ്പദമായ വീഡിയോയിൽ അശ്ലീലമായി എന്താണ് ഉള്ളതെന്ന് കോടതി ചോദിച്ചു. പരാതിക്കാരി കെ ജെ ഷൈനിനോടുള്ള ചോദ്യങ്ങളല്ലേ അതിൽ ഉള്ളതെന്ന് കോടതി ആരാഞ്ഞു.

കേസെടുത്ത് മൂന്നുമണിക്കൂറിനുള്ളിൽ അറസ്റ്റു ചെയ്തു. ചെങ്ങമനാട് സിഐക്ക് ആരാണിതിന് അധികാരം നൽകിയത് എന്ന ചോദ്യവും കോടതി പ്രോസിക്യൂഷനോട് ഉന്നയിച്ചു.

Tags

Share this story

From Around the Web