ബന്ദി മോചനം യാഥാര്‍ത്ഥ്യത്തിലേക്ക്; ഏഴുപേരങ്ങുന്ന ആദ്യ സംഘത്തെ ഹമാസ് റെഡ് ക്രോസിന് കൈമാറി, സ്ഥിരീകരിച്ച് ഇസ്രായേൽ
Oct 13, 2025, 11:46 IST

ഒടുവില്‍ ഗാസയില്‍ നിന്നും ബന്ദി മോചനം യാഥാര്‍ത്ഥ്യത്തിലേക്ക്. ഹമാസ് ആദ്യ ഏഴ് ബന്ദികളെ റെഡ് ക്രോസിന് കൈമാറിയെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഹമാസ് തിങ്കളാഴ്ച ഏഴ് ബന്ദികളെ റെഡ് ക്രോസിന്റെ അന്താരാഷ്ട്ര കമ്മിറ്റിയുടെ കസ്റ്റഡിയിലേക്ക് വിട്ടതായി എപി റിപ്പോര്‍ട്ട് ചെയ്തു. ഗാസ വെടിനിര്‍ത്തല്‍ പ്രകാരം മോചിപ്പിക്കപ്പെടുന്ന ആദ്യ സംഘമാണിത്. ബന്ദികളുടെ അവസ്ഥയെക്കുറിച്ച് നിലവില്‍ വിവരങ്ങളൊന്നും ലഭ്യമല്ല.