ആഭ്യന്തരമന്ത്രിയുടെ സന്ദർശനം, ആലപ്പുഴയിൽ മിഠായി വിതരണം ചെയ്യാനെത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

 
2333

ആലപ്പുഴ: കാർത്തികപ്പള്ളിയിലെ സ്കൂളിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സന്ദർശനത്തിനിടെ മിഠായി വിതരണം ചെയ്യാനെത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. പ്രതിഷേധ സാധ്യത മുൻനിർത്തിയാണ് പൊലീസിന്റെ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

മന്ത്രി എത്തുന്നതിന് അര മണിക്കൂർ മുൻപ് മിഠായി വിതരണം നടത്തിക്കൊണ്ടിരുന്ന എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയടക്കമുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. നിലവിൽ പ്രതിഷേധിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് എസ്.എഫ്.ഐ പ്രവർത്തകർ അറിയിച്ചു. അറസ്റ്റിലായ പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

അതേസമയം, സ്കൂളിലെ ആഭ്യന്തരമന്ത്രിയുടെ പരിപാടി ആരംഭിച്ചു. പരിപാടിക്ക് ശേഷം മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും.

Tags

Share this story

From Around the Web