വൈദികർക്കും അവരുടെ ആത്മീയജീവിതത്തിനും വേണ്ടി പ്രാർഥിക്കേണ്ട വിശുദ്ധവാരം
വൈദികർ അനുഷ്ഠിക്കുന്ന നിരവധി ത്യാഗങ്ങളെ ഓർമ്മിക്കുന്നതിനും പ്രത്യേകിച്ച് തങ്ങളുടെ ദൈവവിളിയിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വൈദികർക്കുവേണ്ടി പ്രാർഥിക്കുന്നതിനുള്ള പ്രത്യേക സമയമാണ് വിശുദ്ധവാരം.
പൗരോഹിത്യത്തിലേക്കുള്ള ദൈവവിളി വർധിക്കുന്നതിന് സഭ പ്രാധാന്യം നൽകാറുണ്ട്. എന്നാൽ അതോടൊപ്പം ഇടവകകളിൽ സേവനമനുഷ്ഠിക്കുന്ന പുരോഹിതരുടെ ആത്മീയവും മാനസികവുമായ ആരോഗ്യത്തിനുവേണ്ടിയും നാം പ്രാർഥിക്കണം.
വൈദികർക്ക് പ്രാർഥനാപൂർവമായ പിന്തുണ വളരെ ആവശ്യമാണ്. പുരോഹിതരുടെ വിളിയെ നശിപ്പിക്കാൻ പിശാച് ‘അലറുന്ന സിംഹത്തെപ്പോലെ’ പരിശ്രമിക്കുന്നു. വിശുദ്ധ വാരത്തിലാണ് പൗരോഹിത്യ വാഗ്ദാനങ്ങളുടെ പുതുക്കൽ നടക്കുന്നത്.
വിശുദ്ധ വാരത്തിലോ, നോമ്പുകാലത്തോ, രൂപതയിലെ എല്ലാ പുരോഹിതന്മാരെയും ക്രിസ് മാസിനായി പ്രാദേശിക ബിഷപ്പ് ക്ഷണിക്കും. ആ വിശുദ്ധ കുർബാനയിൽ വിശുദ്ധ തൈലം ആശീർവദിച്ച് നൽകും.
പുരോഹിതന്മാർക്ക് വേണ്ടി പ്രാർഥിക്കേണ്ടത് വിശ്വാസികളുടെ കടമയാണ്. അങ്ങനെ വൈദികർക്ക് അവരുടെ പൗരോഹിത്യ വാഗ്ദാനങ്ങൾ പാലിക്കാനും ദിനംപ്രതി പുതുക്കാനും കഴിയും. സന്തുഷ്ടനും വിശുദ്ധനുമായ ഒരു പുരോഹിതന്, ഒരു ഡസൻ അസന്തുഷ്ടി അനുഭവിക്കുന്ന പുരോഹിതരെക്കാൾ ഇടവകയിൽ ശുശ്രൂഷ ചെയ്യാൻ കഴിയും.