ഹോളോകോസ്റ്റ് അതിജീവിതയും ആൻ ഫ്രാങ്കിന്റെ രണ്ടാനമ്മയുമായ ഇവ ഷ്ലോസ് അന്തരിച്ചു
ഹോളോകോസ്റ്റ് അതിജീവിതയും ആൻ ഫ്രാങ്കിന്റെ രണ്ടാനമ്മയുമായ ഇവ ഷ്ലോസ് (96) വയസ്സിൽ അന്തരിച്ചു. ഹോളോകോസ്റ്റിനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി പതിറ്റാണ്ടുകളായി തന്റെ ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു ഇവ.
1929-ൽ ഓസ്ട്രിയയിൽ ജനിച്ച ഇവ ആൻ ഫ്രാങ്ക് ട്രസ്റ്റ് യുകെ സ്ഥാപകയാണ്. “ഇവ ഷ്ലോസിന്റെ മരണവാർത്ത കേട്ട് ഞാനും എന്റെ ഭാര്യയും വളരെയധികം ദുഃഖിതരാണ്. ഒരു യുവതിയായിരിക്കെ ഇവ അനുഭവിച്ച ഭീകരതകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ആൻ ഫ്രാങ്ക് ട്രസ്റ്റ് യുകെയ്ക്കും ലോകമെമ്പാടുമുള്ള ഹോളോകോസ്റ്റ് വിദ്യാഭ്യാസത്തിനുമായി ഇവ അക്ഷീണം പ്രവർത്തിച്ചു.
വെറുപ്പും മുൻവിധിയും മറികടക്കുന്നതിനും ദയ, ധൈര്യം, ധാരണ, പ്രതിരോധശേഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഇവ തന്റെ ജീവിതത്തിന്റെ ശേഷിച്ച സമയം സമർപ്പിച്ചു.” ഒരു പ്രസ്താവനയിൽ കിംഗ് ചാൾസ് III രാജാവും കമില രാജ്ഞിയും ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
“ഞങ്ങൾ അവരെ കൂടുതൽ മനസ്സിലാക്കിയതിൽ അഭിമാനിക്കുന്നു. ഞങ്ങൾ അവരെ ആഴത്തിൽ സ്നേഹിച്ചു. അവരുടെ ഓർമ്മ നമുക്കെല്ലാവർക്കും ഒരു അനുഗ്രഹമാകട്ടെ” ഇവയുടെ മരണത്തിൽ ദുഃഖം അറിയിച്ചുകൊണ്ട് കിംഗ് ചാൾസ് III രാജാവ് രേഖപ്പെടുത്തി.
1929-ൽ ഓസ്ട്രിയയിൽ ജനിച്ച ഇവ, നാസി അധിനിവേശത്തിന് ശേഷം കുടുംബത്തോടൊപ്പം ബെൽജിയം, നെതർലാന്ഡ്സ് എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തു. 1944-ൽ നാസി ജർമ്മനിയുടെ ഏറ്റവും വലിയ കോൺസൺട്രേഷൻ ക്യാമ്പായ ഓഷ്വിറ്റ്സ് കോൺസൺട്രേഷൻ ക്യാമ്പിലേക്ക് ഇവ അയക്കപ്പെടുകയായിരുന്നു.