സ്കൂട്ടറിൽ ഭാര്യ കാത്തുനിന്നു; എംഡിഎംഎ കേസ് പ്രതി അജി മൻസൂർ അലി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു; ബിൻഷയും ചില്ലറക്കാരിയല്ല

കൊല്ലം: എംഡിഎംഎ കേസിലെ പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് ഭാര്യക്കൊപ്പം രക്ഷപ്പെട്ടു. പോലീസ് സ്റ്റേഷന് മുന്നിൽ സ്കൂട്ടറിൽ കാത്തുനിന്ന ഭാര്യക്കൊപ്പം ആണ് പ്രതി അജി മൻസൂർ അലി രക്ഷപ്പെട്ടത്. കൊല്ലം കിളിക്കൊല്ലൂർ സ്റ്റേഷനിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ നടന്നത്.
നിരവധി കേസുകളിലെ പ്രതിയും ലഹരി വിൽപ്പനക്കാരനുമായ മൻസൂറിനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയിലാണ് ഭാര്യ ബിൻസിക്കൊപ്പം പ്രതി കടന്നുകളഞ്ഞത് . രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും മൻസൂറിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കിളികൊല്ലൂർ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് വിലയിരുത്തൽ. ഈ സമയത്ത് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിക്ക് പോലും ആരും ഉണ്ടായിരുന്നില്ല.
മൻസൂറിന്റെ ഭാര്യയും എംഡിഎംഎ കേസ് പ്രതിയാണ്. കൊല്ലം നഗരത്തിൽ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് ദമ്പതികൾ എന്നാണ് വിവരം.