രണ്ടാമൂഴം, ഹിമന്ത ബിശ്വ ശർമ അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ദിസ്‌പൂർ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ കരുത്തനായ നേതാവ് ഹിമന്ത ബിശ്വ ശർമ അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശർമ സംസ്ഥാനത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്.
സംസ്ഥാനത്തിന്റെ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഈ തെരഞ്ഞെടുപ്പിൽ 126 സീറ്റുകളിൽ 82 ഇടത്തും ബിജെപി വിജയം നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു
നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പാർട്ടി നേതൃത്വം ഹിമന്തയിൽ വീണ്ടും വിശ്വാസമർപ്പിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ തന്റെ പുതിയ മന്ത്രിസഭാംഗങ്ങളെ അദ്ദേഹം പ്രഖ്യാപിക്കും. സംസ്ഥാനത്തിന്റെ വികസന തുടർച്ചയ്ക്കും സമാധാനത്തിനുമാണ് തന്റെ സർക്കാർ മുൻഗണന നൽകുന്നതെന്ന് അധികാരമേറ്റ ശേഷം അദ്ദേഹം വ്യക്തമാക്കി.
2016-ൽ ഭരണം പിടിച്ച ബിജെപി, പത്ത് വർഷത്തിന് ശേഷവും അസമിൽ ആധിപത്യം തുടരുകയാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പാർട്ടി തുടർച്ചയായ മൂന്നാം ഊഴത്തിലേക്ക് കടക്കുന്നത്.മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജാലുക്ബാരിയിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ ബോമെൻ ചന്ദ്ര ബോർ ഠാക്കൂറിനെ പരാജയപ്പെടുത്തിയത്.