ഹിജാബ് വിലക്ക്, ഡിഡിഇ റിപ്പോർട്ട് സത്യവിരുദ്ധം,വിദ്യാഭ്യാസമന്ത്രി നിലപാട് തിരുത്തണം- സെന്റ് റീത്താസ് സ്‌കൂൾ അധികൃതര്‍

കൊച്ചി: ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് സത്യവിരുദ്ധമാണെന്ന് സെന്റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബിൻ.
എല്ലാ തെളിവുകളും സ്കൂള്‍ മാനേജ്മെന്‍റിന്‍റെ കൈയിലുണ്ട്. ഞങ്ങള്‍ കുട്ടിയെ പുറത്താക്കിയിട്ടില്ല.ഇപ്പോഴും കുട്ടി സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂളിന്‍റെ നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കും എന്നാണ് കഴിഞ്ഞദിവസം കുട്ടിയുടെ പിതാവ് പറഞ്ഞത്.അദ്ദേഹത്തെ ഉടന്‍ തന്നെ മാനേജ്മെന്‍റ് കാണും.. ' പ്രിൻസിപ്പൽ പറയുന്നു.
വിദ്യാഭ്യാസ മന്ത്രിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും.യൂണിഫോം സ്കൂളിന് നിശ്ചയിക്കാമെന്നാണ് കോടതി ഉത്തരവെന്നും പ്രിൻസിപ്പൽ ഹെലീന ആൽബിൻ പറഞ്ഞു.
അതേസമയം, വിദ്യാഭ്യാസ മന്ത്രിയും വകുപ്പും കാര്യങ്ങൾ പഠിച്ചിട്ടില്ലെന്നും മന്ത്രി നിലപാട് തിരുത്തണമെന്നും അഭിഭാഷക വിമല ബിനു പറഞ്ഞു. 'കുട്ടിയെ സ്കൂളില്‍ നിന്ന് കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് പിതാവ് പറഞ്ഞിരുന്നു.
എന്‍റെ കുഞ്ഞിന്‍റെ പേര് പറഞ്ഞ് വര്‍ഗീയത ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും പിതാവ് പറഞ്ഞിരുന്നു. കുട്ടിയെ സ്കൂളില്‍ നിന്ന് പറഞ്ഞിട്ടില്ല. ഹിജാബ് ധരിച്ച് എത്തിയ കുട്ടിയ ആര്‍ട്‍സ് ഡേക്ക് പങ്കെടുക്കുന്ന ദൃശ്യങ്ങളും സ്കൂളിന്‍റെ കൈയിലുണ്ട്'. അഭിഭാഷക പറഞ്ഞു.