സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; ഇന്ന് അഞ്ച് വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്, മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Jul 19, 2025, 06:47 IST

തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിതീവ്ര മഴ തുടരും. ഇന്ന് അഞ്ച് വടക്കൻ ജില്ലകളിൽ റെഡ് അലർട്ടാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട്.
പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുന്നു.കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും റെഡ് അലർട്ടാണ്. മലയോര മേഖലയിലുള്ളവരുംതാഴ്ന്ന പ്രദേശങ്ങളിലും, നദി, ഡാമുകൾ തുടങ്ങിയവയ്ക്ക് അരികിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്.
ശക്തമായ മഴയ്ക്കൊപ്പം 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെയും വടകര താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി.