സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

 
rain

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് ശക്തമായ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

വടക്കൻ കേരള തീരത്തോട് ചേർന്ന് ന്യൂനമർദ പാത്തിയും, വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തീരപ്രദേശത്തും മലയോര മേഖലകളിലും പ്രത്യേക ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

അതേസമയം, കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന ചങ്ങനാശേരി ഗവൺമെൻ്റ് മോഡൽ എച്ച് എസ് എസ്, ചങ്ങനാശേരി പൗവ്വം യു പി എസ്,കുട്ടനാട് താലൂക്കിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും എന്നീ സ്കൂളുകൾക്ക് തിങ്കളാഴ്ച (ജൂലൈ 28) ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web