ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; പഞ്ചാബിലും ഹരിയാനയിലും പ്രളയ മുന്നറിയിപ്പ് തുടരുന്നു

 
flood

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിരൂക്ഷം. ഹിമാചല്‍ പ്രദേശില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 359 കടന്നു. 260 ഓളം റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. വിവിധ മേഖലകളില്‍ വൈദ്യുതി കുടിവെള്ളം ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു. രുദ്രപ്രയാഗ്, ധാരാളി തുടങ്ങിയ മേഖലകളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പെട്ടവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

പഞ്ചാബിലും ഹരിയാനയിലും പ്രളയ മുന്നറിയിപ്പ് തുടരുന്നു. പഞ്ചാബിലെ പ്രളയത്തില്‍ മരണം 40 കടന്നു. ദില്ലിയില്‍ യമുനാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ 10000ത്തിലധികം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. രണ്ടുദിവസത്തേക്ക് കൂടി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

1955 ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിക്കുന്നത്. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍കാ, കപൂര്‍ത്തല, തരണ്‍ തരണ്‍, ഫിറോസ്പൂര്‍, ഹോഷിയാര്‍പൂര്‍, അമൃത്സര്‍ ജില്ലകളിലെ ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചത്.

Tags

Share this story

From Around the Web