ആഗോള പ്രാർഥനാ ദിനത്തിൽ ഹൃദയങ്ങൾക്കു മാറ്റം സംഭവിക്കാം: പാത്രിയാർക്കീസ് ​​പിയർബാറ്റിസ്റ്റ പിസബല്ല

 
cardinal

ഓഗസ്റ്റ് 22 ന്, ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്ത സമാധാനത്തിനായുള്ള പ്രാർഥനയുടെയും ഉപവാസത്തിന്റെയും ദിനത്തിനു മുന്നോടിയായി, യുദ്ധത്താലും അസമാധാനത്താലും വലഞ്ഞിരിക്കുന്ന വിശുദ്ധനാട്ടിൽ പോലും ആളുകളെ വിശ്വസിക്കാനും നന്മ ചെയ്യാനും പ്രേരിപ്പിക്കുന്നതിനുള്ള പ്രാർഥനയുടെ ശക്തിയെ എടുത്തുകാണിക്കുന്നുവെന്ന് ജറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് ​​കർദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ല.

സമാധാനത്തിനായുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ നിരന്തര ശ്രദ്ധയ്ക്കും ജനങ്ങളുടെ ഹൃദയങ്ങൾ മാറുമെന്ന പ്രത്യാശയ്ക്കും കർദിനാൾ പിസാബല്ല നന്ദി പ്രകടിപ്പിച്ചു.

“പ്രാർഥനയുടെയും ഉപവാസത്തിന്റെയും ദിവസങ്ങളിൽ ഞങ്ങൾ സ്വയം സമർപ്പിക്കുന്നത് ഇതാദ്യമല്ല. ഈ നിമിഷത്തിൽ നമുക്കു ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം ഇതാണ്; പ്രാർഥിക്കുകയും ഉപവസിക്കുകയും ചെയ്യുക.

നമ്മുടെ ശ്രദ്ധ ദൈവത്തിലേക്കു തിരിച്ചുവിടുക. മനുഷ്യരുടെ ഹൃദയങ്ങൾ മാറുന്നതിനായി നമുക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം ഇതാണ്” – കർദിനാൾ പറഞ്ഞു.

വെള്ളിയാഴ്ച, വിശുദ്ധനാട്ടിലെ വിശ്വാസികൾ തങ്ങൾക്കും അയൽക്കാർക്കും വേണ്ടി പ്രാർഥിക്കും, അങ്ങനെ സമാധാനം നിലനിൽക്കുകയും നിരന്തരമായ ഉത്കണ്ഠ അവസാനിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Tags

Share this story

From Around the Web