പുതുവര്‍ഷത്തില്‍ പുതിയ ജനകീയ ക്യാംപയിന് തുടക്കമിടാന്‍ ആരോഗ്യവകുപ്പ്; ആനന്ദം-വൈബ് 4 വെല്‍നസ്സ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 
pinarai vijayan

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പുതിയ ജനകീയ ക്യംപയിനിന് തുടക്കമിടാന്‍ ആരോഗ്യ വകുപ്പ്. ആരോഗ്യം ആനന്ദം-വൈബ് 4 വെല്‍നസ്സ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ രാവിലെ 11.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈബ് 4 വെല്‍നസ്സിലൂടെ നാല് മേഖലകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്കാണ് തുടക്കമിടുന്നത്.

സംസ്ഥാനത്തെ 5,416 ജനകീയാരോഗ്യ കേന്ദ്രങ്ങളുടെയും, 10,000 യോഗ ക്ലബ്ബുകളുടെയും നേതൃത്വത്തിലാണ് ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. സ്ഥിരമായ പ്രവര്‍ത്തനങ്ങളിലൂടെ മുഴുവന്‍ ആളുകള്‍ക്കും ആരോഗ്യ സുസ്ഥിരതയാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Tags

Share this story

From Around the Web