മുഖ്യമന്ത്രിയായി തുടരും, സംശയം വേണ്ട; കർണാടക സർക്കാരിൽ നേതൃമാറ്റമില്ലെന്ന് സിദ്ധരാമയ്യ 
 

 
www

അഞ്ച് വർഷത്തെ ഭരണ കാലാവധി പൂർത്തിയാക്കുമെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാരിൽ മുഖ്യമന്ത്രി മാറ്റത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയായി തുടരുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയത്. താൻ മുഖ്യമന്ത്രിയായി തുടരും, അതിൽ എന്താണ് സംശയമുള്ളതെന്നും സിദ്ധരാമയ്യ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ബിജെപിയുടെയും ജെഡി(എസ്)ന്റെയും വാദങ്ങൾ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി അവർ കോൺഗ്രസ് ഹൈക്കമാൻഡാണോ? എന്നും ചോദിച്ചു.സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള തർക്കത്തിനും നേതൃത്വത്തെ ചൊല്ലി പാർട്ടി എംഎൽഎമാർക്കിടയിൽ വർധിച്ചുവരുന്ന അഭിപ്രായഭിന്നതകളും മൂലം സംസ്ഥാനത്തെ ഭരണത്തിൽ നേതൃമാറ്റം ഉണ്ടാകുമെന്ന സൂചനകൾ നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയായി തുടരുമെന്ന് അറിയിച്ച് സിദ്ധരാമയ്യ ​രം​ഗത്തെത്തിയത്.

അതേസമയം, നിയമസഭാംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമോ അതൃപ്തിയോ ഇല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. എംഎൽഎമാർക്കിടയിൽ ഉത്തരവാദിത്തം നൽകുക മാത്രമാണ് ചെയ്യുന്നതെന്നും, ഇഖ്ബാൽ ഹുസൈനും പരിധി വിട്ട് സംസാരിക്കുന്ന മറ്റാർക്കും നോട്ടീസ് നൽകുമെന്നും ശിവകുമാർ വ്യക്തമാക്കി.

സിദ്ധരാമയ്യയെ മാറ്റാൻ ശ്രമിക്കുന്നു എന്ന അഭ്യൂഹങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. തനിക്ക് അനുകൂലമായി സംസാരിക്കാൻ ആരോടും പറഞ്ഞിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. 2023 മെയ് മാസത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതു മുതൽ കർണാടക കോൺഗ്രസിൽ നേതൃത്വ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ നിലനിൽക്കുന്നുണ്ട്.

Tags

Share this story

From Around the Web