2027 -ലെ ആഗോള യുവജന സമ്മേളനത്തിന്റെ സ്വർഗീയ മധ്യസ്ഥനായി വി. കാർലോയെ പ്രഖ്യാപിക്കണം: ആവശ്യമുന്നയിച്ച് കൊറിയയിലെ യുവജനങ്ങൾ

 
CARLO

2027 -ലെ ആഗോള യുവജന സമ്മേളനത്തിന്റെ സ്വർഗീയ മധ്യസ്ഥനായി കാർലോ അക്കുത്തിസിനെ പ്രഖ്യാപിക്കണമെന്ന് കൊറിയയിലെ യുവജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സിയോളിലെ സഹായമെത്രാൻ പോൾ ക്യുങ് സാങ് ലീ പറഞ്ഞു. “വി. കാർലോ ഇതിനകം തന്നെ കൊറിയൻ യുവജനങ്ങൾക്ക് ഒരു മാതൃകയും പ്രചോദനവുമാണ്,” യുവജന സമ്മേളനത്തിന്റെ സംഘാടക സമിതിയുടെ ചുമതലയുള്ള ബിഷപ്പ് പറഞ്ഞു.

“വി. കാർലോ വളരെ പ്രശസ്തനാണ്, കൂടാതെ 2027-ൽ സിയോളിൽ നടക്കുന്ന ലോക യുവജന ദിനം കണക്കിലെടുത്ത്, വിശുദ്ധിയുടെ സമകാലിക മാതൃകയായി ഞങ്ങൾ അദ്ദേഹത്തെ തുടർന്നും പ്രോത്സാഹിപ്പിക്കും.

പ്രത്യേകിച്ചും അദ്ദേഹം ഡിജിറ്റൽ ലോകത്ത് സുവിശേഷവൽക്കരണത്തിലൂടെ ജീവിച്ചതിനാൽ. കൊറിയയിലെ യുവജനങ്ങൾ അദ്ദേഹത്തെ യുവജന സമ്മേളനത്തിന്റെ സ്വർഗീയ മധ്യസ്ഥനായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ബിഷപ്പ് പോൾ ക്യുങ് സാങ് ലീ പറഞ്ഞു.

“വിശുദ്ധന്റെ കുടുംബം അദ്ദേഹത്തിന്റെ ഒരു തിരുശേഷിപ്പ് ഞങ്ങൾക്ക് സംഭാവന ചെയ്തതായി ഞങ്ങൾ ഓർക്കുന്നു, അത് ഇപ്പോൾ യുവജന സമ്മേളനത്തിന്റെ സംഘാടക സമിതി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ചാപ്പലിൽ സൂക്ഷിച്ചിരിക്കുന്നു.

ഞങ്ങളുടെ യുവാക്കൾ പലപ്പോഴും അദ്ദേഹത്തിന്റെ മധ്യസ്ഥത തേടാൻ ചാപ്പലിൽ വരാറുണ്ട്. അദ്ദേഹം തങ്ങളിൽ ഒരാളാണെന്ന് അവർക്ക് തോന്നുന്നു; അദ്ദേഹം ഒരു സഹസ്രാബ്ദ വിശുദ്ധനാണ്,” അദ്ദേഹം പറഞ്ഞു.

“ധൈര്യമായിരിക്കൂ, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” എന്ന ആപ്തവാക്യത്തോടെ 2027 ഓഗസ്റ്റ് മൂന്നു മുതൽ എട്ടു വരെയാണ് ആഗോള യുവജന സമ്മേളനം നടക്കുക.

Tags

Share this story

From Around the Web