ജാമ്യം കൊടുക്കാന്‍ വേണ്ടി അറസ്റ്റു ചെയ്യുന്നു.. ട്രോളുകളിലും എ.ഐ വീഡിയോകളിലും നിറഞ്ഞ് ബി.ജെ.പി. ഇനി കേക്കുമായി അവരുടെ വരവ് പ്രതീക്ഷിക്കാമെന്നു സോഷ്യല്‍ മീഡിയ

കോട്ടയം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ചു ജയിലല്‍ അടച്ചു ഒന്‍പതു ദിവസങ്ങള്‍ക്കു ശേഷം ജാമ്യം ലഭിച്ച സംഭവത്തില്‍ ജാമ്യത്തിന്റെ ക്രെഡിറ്റെടുക്കാന്‍ ബി.ജെ.പി ശ്രമിച്ചതിനു പിന്നാലെ ട്രോള്‍ പെരുമഴ.. ബി.ജെ.പി തന്നെ അറസ്റ്റ്
ചെയ്യുന്നു, ബി.ജെ.പി തന്നെ കേസെടുക്കുന്നു.. ബി.ജെപി തന്നെ ജയിലില്‍ അടയ്ക്കുന്നു, ബി.ജെ.പി തന്നെ ജാമ്യത്തെ എതിര്‍ക്കുന്നു.. ഒടുവില്‍ ബിജെ.പി തന്നെ ജാമ്യം കൊടുക്കുന്നു..
ബല്ലാത്ത ജാതി തന്നെ ബി.ജെ.പി. എന്നാണ് ട്രോളുകളുടെ ഉള്ളടക്കം. ജാമ്യം കിട്ടയതിനു പിന്നാലെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങുന്നത് അനൂപ് ആന്റണിയും ഷോണ്‍ ജോര്‍ജുമാണ്. ജാമ്യം കിട്ടയതിനു പിന്നാലെ അനൂപ് കന്യാസ്ത്രീയുടെ സഹോദരനൊപ്പം നിന്നു ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസത്തിനിടെയാക്കി.
ഷോണ്‍ ജോര്‍ജാകട്ടേ ജയിലിനു പുറത്ത് ജാമ്യം കിട്ടിയതിന്റെ സന്തോഷം പങ്കിടാന്‍ കന്യാസ്ത്രീകളുടെ കവിളില്‍ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ തട്ടിമാറ്റുകയും ചെയ്യുന്നതു ചാനല്‍ ക്യാമറകളില്‍ പതിഞ്ഞതോടെയാണു പണികിട്ടിയത്. ബി.ജെ.പിയുടെ ഇരട്ടത്താപ്പ് മനസിലായതാണ് കന്യാസ്ത്രീകൾ കൈ തട്ടി മാറ്റാൻ കാരണമെന്നും സോഷ്യൽ മീഡിയ പറയുന്നു.