കൂടെ മോനും മരുമോളും ഉണ്ട്.. അവര് എ സി കോച്ചിലുണ്ട്... എനിക്ക് തണുപ്പ് ഇഷ്ട്ടമല്ല, എനിക്ക് ഇതാ ഇഷ്ടം... ഇത്രയും പറഞ്ഞപ്പോൾ ആ ചേട്ടന്റെ കണ്ണ് ചെറുതായിട്ട് നിറഞ്ഞു..

ഇന്ന് ട്രെയിൻ യാത്ര ചെയ്തപ്പോൾ ഉണ്ടായൊരു അനുഭവം ആണ് ഇവിടെ കുറിക്കുന്നത്...
തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുവാൻ ജനറൽ കമ്പാർട്മെന്റ് ടിക്കറ്റ് എടുത്ത് അതിൽ കയറി...അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു... സീറ്റ് കിട്ടിയില്ല നിൽക്കേണ്ടി വന്നു...യാത്രയിൽ ഞാൻ എല്ലാവരുടെയും സംസാരം ശ്രദ്ധിക്കുന്ന കൂട്ടത്തിൽ ഒരു പ്രായമായ ചേട്ടൻ സംസാരം ശ്രദ്ധിച്ചു..
ആ ചേട്ടൻ ഇരിക്കുന്നത് സീറ്റിന്റെ വക്കിലായ്ട്ടാണ്.ആൾക്ക് നല്ല ക്ഷീണം ഉണ്ട്..
കൂടെയുള്ള ഇരിക്കുന്നചേട്ടൻ ചോദിച്ചു എങ്ങോട്ടാപോകുന്നെ....
ആ ചേട്ടൻ :ആലുവക്ക്പോകുവാ
കൂടെയുള്ള ചേട്ടൻ: ഒറ്റക്കാണോ?.. കൂടെ ആരുമില്ലേ
ആ ചേട്ടൻ: കൂടെ മോനും മരുമോളും ഉണ്ട്.. അവര് എ സി കോച്ചിലുണ്ട്...എനിക്ക് തണുപ്പ് ഇഷ്ട്ടമല്ല,എനിക്ക് ഇതാ ഇഷ്ടം...
ഇത്രയും പറഞ്ഞപ്പോൾ ആ ചേട്ടന്റെ കണ്ണ് ചെറുതായിട്ട് നിറഞ്ഞു..ആ ചെറു പുഞ്ചിരി മുഖത്തു നിന്ന് മായാതെ അദ്ദേഹം ശ്രദ്ധിച്ചു..
അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് നൊമ്പരമായി.. കൂടെ കൊണ്ടുപോകാൻ ഇഷ്ടമില്ലാഞ്ഞിട്ടാണോ അതോ ക്യാഷ് ലാഭിക്കാനാണോ ആ അച്ഛനോട് അവർ അങ്ങനെ ചെയ്തത്. ..എത്രമാത്രം മാനസിക ബുദ്ധിമുട്ട് ആ ചേട്ടൻ അനുഭവിച്ചിട്ടുണ്ടാകും. .ഇന്ന് കാർന്നോമ്മാരെ തള്ളിക്കളയുന്ന മക്കളോട് നാളെ നിങ്ങളും ആ അവസ്ഥയിലൂടെ സഞ്ചരിക്കേണ്ടവരാണ്. ..
പോസ്റ്റ് :ഷാനു