ജിമ്മിൽ കയറി 10,000 രൂപയും രേഖകളും മോഷ്ടിച്ചു; ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കേസ്

 
jinto

കൊച്ചി: ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ മോഷണ കേസ്. ബോഡി ബിൽഡിങ് സെന്ററിൽ കയറി വിലപ്പെട്ട രേഖകളും പണവും മോഷ്ടിച്ചെന്ന പരാതിയിലാണ് കേസ്. പരാതിക്കാരി ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്നതാണ് ബിൽഡിങ് സെന്‍റര്‍.

വിലപ്പെട്ട രേഖകളും, 10,000 രൂപയും മോഷ്ടിക്കുകയും സിസിടിവികൾ നശിപ്പിക്കുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. ജിന്റോ ബോഡി ബിൽഡിംഗ്‌ സെന്ററിൽ രാത്രി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. പാലാരിവട്ടം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags

Share this story

From Around the Web