അന്ന് സെലൻസ്കിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചൂ; ഇന്ന് കറുത്ത സ്യൂട്ടിന് ട്രംപിന്റെ അഭിനന്ദനം

 
trump

വാഷിങ്ടൺ: വൈറ്റ് ഹൗസിൽ കൂടിക്കാഴ്‌ചയ്‌ക്ക് എത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയുടെ വസ്ത്രധാരണത്തെ പ്രകീർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്.

ഇത്തവണ സൈനിക വേഷത്തിലുള്ള ടീ-ഷർട്ട് ഒഴിവാക്കി കറുത്ത സ്യൂട്ട് ധരിച്ചാണ് സെലൻസ്‌കി എത്തിയത്. ചർച്ചയ്‌ക്കു മുൻപ് ട്രംപിനൊപ്പം മാധ്യമങ്ങളെ കാണുന്നതിനിടെ ‘ഈ സ്യൂട്ടിൽ നിങ്ങളെ കാണാൻ അതിമനോഹരമാണ്’ എന്ന് ‌ഒരു മാധ്യമപ്രവർത്തകൻ സെലൻസ്കിയോട് പറഞ്ഞു. ഞാനും ഇത് അദ്ദേഹത്തോട് പറഞ്ഞെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഫെബ്രുവരിയിൽ കൂടിക്കാഴ്ചയ്‌ക്കെത്തിയ സെലെൻസ്കിയുടെ വസ്ത്രധാരണത്തെ വിമർശിച്ച കാര്യവും ട്രംപ് മാധ്യമങ്ങളോട് പരാമർശിച്ചു. ‘ഞാൻ പുതിയ വേഷത്തിലാണ് വന്നത് എന്നാൽ താങ്കൾ അതേ വേഷത്തിലാണ് ഇന്നും വന്നത്’ – മാധ്യമപ്രവർത്തകനോട് സെലൻസ്കി പറഞ്ഞു.

ഇന്ന് കൂടിക്കാഴ്ചയ്‌ക്ക് സെലെൻസ്കി സ്യൂട്ട് ധരിക്കുമോയെന്ന് വൈറ്റ് ഹൗസ് ചോദിച്ചത് കൗതുകമുണർത്തിയിരുന്നു. ഡോണൾ‍ഡ് ട്രംപുമായി കൂടിക്കാഴ്ചയ്‌ക്ക് ഫെബ്രുവരിയിൽ വൈറ്റ് ഹൗസിലെത്തിയ സെലൻസ്കിയെ വസ്ത്രധാരണത്തിന്റെ പേരിൽ ട്രംപ് വിമർശിച്ചിരുന്നു. പിന്നാലെ കൂടിക്കാഴ്ച‌യിൽ സെലൻസ്കിയുടെ നിലപാടിനെ ട്രംപും, വൈസ് പ്രസിഡന്റ് ജെ ഡി വാൻസും നിശിതമായി വിമർശിച്ചിരുന്നു.

Tags

Share this story

From Around the Web