വെന്ത് കുഴഞ്ഞ റേഷനരി ചോറിൽ നിന്നും കല്ല് പെറുക്കികളഞ്ഞു കഴിച്ചിട്ടുണ്ടോ?..തൊട്ടപ്പുറത്തെ വീട്ടിലെ തറയിലിരുന്നു സിനിമ കണ്ടിട്ടുണ്ടോ?...

വെന്ത് കുഴഞ്ഞ റേഷനരി ചോറിൽ നിന്നും കല്ല് പെറുക്കികളഞ്ഞു കഴിച്ചിട്ടുണ്ടോ?..തൊട്ടപ്പുറത്തെ വീട്ടിലെ തറയിലിരുന്നു സിനിമ കണ്ടിട്ടുണ്ടോ?...
ഒന്ന് രസം പിടിച്ചു വരുമ്പോൾ കറന്റ് കൂടുമെന്ന് പറഞ്ഞു ഒരൊറ്റ സ്വിച്ചിൽ അത് അങ്ങ് നിർത്തികളയുമ്പോൾ പാതി നൊന്ത മനസ്സോടെ എഴുന്നേറ്റ് പോയിട്ടുണ്ടോ?...മഴ പെയ്തു തണുത്തുറയുമ്പോൾ പൊട്ടിയ ഓടിനിടയിൽ നിന്നും വീഴുന്ന മഴ വെള്ളത്തെ കയ്യെത്തി പിടിക്കാൻ ശ്രെമിച്ചിട്ടുണ്ടോ?...
വീഴുന്ന മഴവെള്ളത്തിന്റെ അടിയിൽ അമ്മ പാത്രം കൊണ്ടുവെക്കുമ്പോൾ ഇവിടേം ഉണ്ടമ്മേ എന്ന് ഓർമ്മപെടുത്തിയിട്ടുണ്ടോ?..കരിമ്പിനടിച്ച കുപ്പായം ഇട്ടോണ്ട് പഠിക്കാൻ പോയിട്ടുണ്ടോ?..വയറു വിശന്നിട്ടു പുളിങ്കുരുവോ ആഞ്ഞിലിക്കുരുവോ ചക്കകുരുവോ വറുത്തു തിന്നിട്ടുണ്ടോ?...
കപ്പ പുഴുക്ക് വേവിക്കുമ്പോൾ ചെറുള്ളിയും കാന്താരിയും ഉപ്പും പച്ചവെളിച്ചെണ്ണയും കൂട്ടി കുഴച്ചു കഴിച്ചിട്ടുണ്ടോ....???വിശന്നിട്ടു കണ്ണുകാണാതെ വെന്ത ചൂട് ചോറിന്റെ കൂടെ പച്ച വെളിച്ചണ്ണയും ഉപ്പും മാത്രം കൂട്ടി കഴിച്ചിട്ടുണ്ടോ...??
ഒരൊറ്റ ബുക്കിന്റെ രണ്ടു പുറത്തും മത്സരിച്ചു രണ്ടു വിഷയങ്ങൾ എഴുതിട്ടുണ്ടോ???പേന മാറ്റി വാങ്ങാനില്ലാതെ അതിലും വില കുറഞ്ഞ റീഫില്ലർ വാങ്ങി ഉപയോഗിച്ചിട്ടുണ്ടോ... ????
നാളെ ക്ലാസിൽ വരുമ്പോൾ 50രൂപ കൊണ്ടുവരണം എന്ന് പറയുമ്പോൾ നെഞ്ചോന്നു ഇടിച്ചിട്ടുണ്ടോ..??വഴീന്നു കിട്ടിയ കശുവണ്ടി പെറുക്കികൂട്ടി വെച്ചിട്ട് ഇത് വിറ്റ് കിട്ടുന്ന പൈസയോർത്തു സ്വപ്നം കണ്ടിട്ടുണ്ടോ?????
തീരാറായയ ചിമ്മിനി വിളക്ക് ഒന്ന് തിരിച്ചും മറിച്ചും കുലുക്കിയും നോക്കിയിട്ട് അല്പം കൂടി ആളി കത്തുന്നത് നോക്കികണ്ടിട്ടുണ്ടോ??സ്കൂളിൽ നിന്നും കിട്ടുന്ന പയറും കഞ്ഞിയും പഴുത്ത വാഴയിലയിൽ പൊതിഞ്ഞ അച്ചാറോ ചമ്മന്തിയോ കൂട്ടി കഴിച്ചിട്ടുണ്ടോ????
വഴിയിൽ കിടക്കുന്ന മുരിങ്ങപൂവ് കൊണ്ട് വന്നു ഉപ്പേരി യുണ്ടാക്കി കഴിച്ചിട്ടുണ്ടോ???? രാത്രിയിൽ എപ്പോഴോ അപ്പന്റെ കൂടെ ഇരിക്കുമ്പോൾ ഇതിലും ഭീകരമായ അവരുടെ കുട്ടികാലത്തെ ദാരിദ്ര്യത്തെ പറ്റി പറഞ്ഞു തരുമ്പോൾ കണ്ണൊന്നു നിറഞ്ഞിട്ടുണ്ടോ....
ഓർമ്മകൾക്ക് ഇപ്പോഴും വല്ലാത്തൊരു നോവാണ്....പാഠമാണ്.....നെഞ്ചിൽ സുഖമുള്ള നീറ്റലാണ്...ഓർക്കുമ്പോഴൊക്കെ കണ്ണിൽ വെള്ളം വരുന്ന സുഖമുള്ള ഓർമകൾ...
പോസ്റ്റ് കടപ്പാട്