ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി ‘ശേഖരിക്കാം കുടിവെള്ളം പദ്ധതി’ക്കു തുടക്കമായി

 
3333

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ‘ശേഖരിക്കാം കുടിവെള്ളം പദ്ധതി’ക്കു തുടക്കമായി.

വേനൽക്കാലത്തെ വരൾച്ചയെ പ്രതിരോധിക്കുക, പെയ്തൊഴുകി പാഴായിപ്പോകുന്ന ജലം ശേഖരിച്ചു സൂക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ. പദ്ധതിയുടെ ഭാഗമായി ജലശേഖരണ ടാങ്കുകൾ വിതരണം ചെയ്യുന്നതിനോടൊപ്പം ഗ്രാമതലത്തിൽ ജലസാക്ഷരത സെമിനാറും ജലസംരക്ഷണ പ്രതിജ്ഞയും നടത്തപ്പെട്ടു.

പദ്ധതിയുടെ ഉദ്‌ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെന്റ്  സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ നിർവഹിച്ചു. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ ജസ്റ്റിൻ നന്ദികുന്നേൽ, മിനി ബെന്നി എന്നിവർ പങ്കെടുത്തു.

Tags

Share this story

From Around the Web