ആശ്രിത നിയമനം മാനദണ്ഡം പുതുക്കി സർക്കാർ, ജോലിക്ക് കയറാൻ 45 ദിവസം നീട്ടിക്കിട്ടും
 

 
WWW

ആശ്രിതനിയമനം നേടുന്നവർക്ക് ജോലിയിൽ പ്രവേശിക്കാൻ സമയം നീട്ടിനൽകുന്നതിനുള്ള മാനദണ്ഡം പുതുക്കി. ഉത്തരവുതീയതിമുതൽ 45 ദിവസം പ്രവേശനസമയം നീട്ടിനൽകാമെന്നാണ്  പുതിയ വ്യവസ്ഥ.

നിയമന ഉത്തരവ് കൈപ്പറ്റി ജോലിക്ക്‌ എത്താത്തവരുടെയും നിർദേശം പാലിക്കാത്തവരുടെയും നിയമനം റദ്ദാക്കും. ഇതിൽ പിന്നീട് പുനഃപരിശോധന പാടില്ലെന്നും ഉത്തരവിൽ പറയുന്നു .ആശ്രിതനിയമന ഉത്തരവിൽ, ജോലിയിൽ പ്രവേശിക്കേണ്ട തീയതി വ്യക്തമാക്കിയിരിക്കണം. ഇതിനുള്ളിൽ ജോലിക്കെത്താൻ കഴിയാത്തവർക്ക്, അർഹതയുള്ള കേസുകളിൽ ഇളവ് അനുവദിക്കും.

അപേക്ഷയുടെ അടിസ്ഥാനത്തിൽ 45 ദിവസം വരെ നിയമന അധികാരിക്ക് നീട്ടി നൽകാം .പഠിക്കുന്നവർക്കും ബോണ്ട് വ്യവസ്ഥയിൽ ജോലിചെയ്യുന്നവർക്കും 45 ദിവസത്തിൽ കൂടുതൽ സമയം ആവശ്യമെങ്കിൽ പരമാവധി ആറുമാസംകൂടി അനുവദിക്കും.

ബന്ധപ്പെട്ട വകുപ്പാണ്  ഇത് അനുവദിക്കുക.ഇതിലധികം സമയം ആവശ്യമെങ്കിൽ ഉദ്യോഗാർഥിക്ക് ജോലിയിൽ പ്രവേശിച്ചശേഷം ശൂന്യവേതനാവധി എടുക്കാം.

Tags

Share this story

From Around the Web